ഷാര്‍ജയിലും രാജസ്ഥാന് തോല്‍വി; 46 റണ്‍സ് ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്ത്

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 23 രാജസ്ഥാന്‍ റോയല്‍സ് v/s ഡല്‍ഹി ക്യാപിറ്റല്‍സ്

ഷാര്‍ജ: രാജസ്ഥാന് ഈ സീസണിലെ ഭാഗ്യ ഗ്രൗണ്ടായ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ന് തുണച്ചില്ല. ഡല്‍ഹി ബൗളര്‍മാരുടെ മുന്‍പില്‍ പതറിയ രാജസ്ഥാന്‍ റോയല്‍സ് 138 റണ്‍സിന് ഓള്‍ ഔട്ടായി.

ടോസ് നേടിയ രാജസ്ഥാന്‍ ഡല്‍ഹിയെ  ബാറ്റിങ്ങിന് അയച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. രണ്ട് ഓപ്പണര്‍മാരെയും പുറത്താക്കി ആര്‍ച്ചര്‍ ഡല്‍ഹിയെ ഞെട്ടിച്ചെങ്കിലും മധ്യനിര ഡല്‍ഹിയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. ഓപ്പണര്‍ ധവാന്റെ 5(4) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ടീം സ്‌കോര്‍ 42ല്‍ എത്തിയപ്പോള്‍ പൃഥ്വി ഷായെ 19(10) ആര്‍ച്ചര്‍ സ്വന്തം ബൗളില്‍ പിടിച്ച് പുറത്താക്കി. മൂന്നാമനായി എത്തിയ ക്യാപ്റ്റന്‍ അയ്യര്‍ 22(18) വളരെ നല്ല രീതിയില്‍ ബാറ്റ് ചെയ്യവെ യുവതാരം ജൈസ്വാളിന്റെ തകര്‍പ്പന്‍ ഫീള്‍ഡിംഗില്‍ ഡയരക്ട് ഹിറ്റ് ചെയ്ത് റണ്‍ ഔട്ടാക്കി. ഋഷഭ് പന്ത് 5(9) വീണ്ടും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. സ്റ്റോയ്‌നിസും 39(30) ഹെറ്റ്‌മെയറും 45(24) ആണ് രാജസ്ഥാന്‍ ബൗളര്‍മാരെ പ്രഹരിച്ച് പൊരുതാനുള്ള സ്‌കോര്‍ നേടിയത്. വാലറ്റക്കാരായ ഹര്‍ഷല്‍ പട്ടേലും 16(15) ബൗണ്ടറികള്‍ പായിച്ച അക്‌സര്‍ പട്ടേലും 17(8) നന്നായി ബാറ്റു വീശി. റബദയും 2(3) അശ്വിനും 0(1) പുറത്താകാതെ നിന്നു.

185 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്മാര്‍ 138ല്‍ എത്തവെ പത്തി മടക്കി. മികച്ച ഫോമിലുള്ള ജോസ് ബട്‌ലര്‍ 13(8) കഴിഞ്ഞ മത്സരത്തിന്റെ തുടര്‍ച്ചയെന്നോണം അടിച്ചു തുടങ്ങിയെങ്കിലും പെട്ടെന്ന് വീണു. യുവ ഓപ്പണര്‍ ജയ്‌സ്വാള്‍ 34(36) ഒരറ്റത്ത് വിക്കറ്റ് പോകാതെ നോക്കി ക്യാപ്റ്റന്‍ സ്മിത്തിനൊച്ച് 24(1) സ്‌കോര്‍ നീക്കി. ഒന്‍പതാം ഓവറില്‍ സ്മിത്തും പതിനൊന്നാം ഓവറില്‍ ഷാര്‍ജയിലെ ഹീറോ സഞ്ചുവും മടങ്ങിയപ്പോള്‍ തന്നെ ഡല്‍ഹി ഏകദേശം വിജയം ഉറപ്പിച്ചു. രാഹുല്‍ തിവാട്ടിയ ഒഴികെ മറ്റു മധ്യനിരയും വാലറ്റവും രണ്ടക്കം പോലും കാണാതെ അമ്പേ പരാജയപ്പെട്ടു.
കഴിഞ്ഞ രണ്ടു മത്സരത്തിലും ഷാര്‍ജയില്‍ റണ്‍ മഴ പെയ്യിച്ച രാജസ്ഥാനെതിരെ ഡല്‍ഹി ക്യാപ്റ്റന്‍ വ്യക്തമായ ഗെയ്ം പ്ലാനോടെയാണ് ഇറങ്ങിയത്. തുടക്കത്തിലെ വിക്കറ്റ് പിഴുത് റബദ ആ വിശ്വാസം കാത്തു സൂക്ഷിച്ചു. ഡല്‍ഹി ബൗളര്‍മാരാണ് രാജസ്ഥാന്‍ ടീമിനെ ഈ സീസണിലെ നാലാം പരാജയത്തിലെത്തിച്ചത്. ക്യാപിറ്റല്‍സിന്റെ അശ്വിനും, റബദയും കാഴ്ച്ച വെച്ച മികച്ച ബൗളിങ്ങാണ് നിര്‍ണ്ണായകമായത്. 4 ഓവറില്‍ 22 റണ്‍സ് 2 വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

ഡല്‍ഹി ക്യാപിറ്റല്‍സ്
184/8 (20)

ബാറ്റിംഗ്

 • പൃഥ്വി ഷാ – 19(10) – 4×2, 6×1
  c & b ആര്‍ച്ചര്‍
 • ശിഖര്‍ ധവാന്‍ – 5(4) – 4×1, 6×0
  c ജൈസ്വാള്‍ b ആര്‍ച്ചര്‍
 • ശ്രേയസ് അയ്യര്‍ – 22(18) – 4×4, 6×0
  റണ്‍ ഔട്ട് (ജൈസ്വാള്‍)
 • ഋഷഭ് പന്ത് – 5(9) – 4×0, 6×0
  റണ്‍ ഔട്ട് (സബ് [വോഹ്ര] / തെവാട്ടിയ)
 • മാര്‍ക്കസ് സ്റ്റോയ്നിസ് – 39(30) – 4×0, 6×4
  c സ്മിത്ത് b തെവാട്ടിയ
 • ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ – 45(24) – 4×1, 6×5
  c തെവാട്ടിയ b കാര്‍ത്തിക് ത്യാഗി
 • ഹര്‍ഷല്‍ പട്ടേല്‍ – 16(15) 4×1, 6×0
  c തെവാട്ടിയ b ആര്‍ച്ചര്‍
 • അക്‌സര്‍ പട്ടേല്‍ – 17(8) 4×2, 6×1
  c ബട്‌ലര്‍ b ടൈ
 • കാഗിസോ റബാദ – 2(3)
  നോട്ട് ഔട്ട്
 • രവിചന്ദ്ര അശ്വിന്‍ 0(1)
  നോട്ട് ഔട്ട്
 • ആന്റിച്ച് നോര്‍ട്ട്‌ജെ

എക്‌സ്ട്രാസ് – 14

ബൗളിംഗ്

 • വരുണ്‍ ആരണ്‍ – 25/0 (2)
 • ജൊഫ്ര ആര്‍ച്ചര്‍ – 24/3 (4)
 • കാര്‍ത്തിക് ത്യാഗി – 35/1 (4)
 • ആന്‍ഡ്ര്യു ടൈ – 50/1 (4)
 • ശ്രേയസ് ഗോപാല്‍ – 23/0 (2)
 • രാഹുല്‍ തെവാട്ടിയ – 20/1 (4)

രാജസ്ഥാന്‍ റോയല്‍സ്
138 (19.4)

ബാറ്റിംഗ്

 • യശസി ജൈസ്വാള്‍ – 34(36) – 4×1, 6×2
  b സ്റ്റോയ്‌നിസ്
 • ജോസ് ബട്‌ലര്‍ – 13(8) – 4×2, 6×0
  c ധവാന്‍ b അശ്വിന്‍
 • സ്റ്റീവന്‍ സ്മിത്ത് – 24(17) – 4×2, 6×1
  c ഹെറ്റ്‌മെയര്‍ b നോര്‍ട്ട്‌ജെ
 • സഞ്ചു സാംസണ്‍ – 5(9) – 4×0, 6×0
  c ഹെറ്റ്‌മെയര്‍ b സ്റ്റോയ്‌നിസ്
 • മഹിപാല്‍ ലോം റോര്‍ – 1(2)
  c അക്‌സര്‍ പട്ടേല്‍ b അശ്വിന്‍
 • രാഹുല്‍ തെവാട്ടിയ – 38(29) – 4×3, 6×2
  b റബാദ
 • ആന്‍ഡ്ര്യു ടൈ – 6(6) – 4×0, 6×1
  c റബാദ b അക്‌സര്‍ പട്ടേല്‍
 • ജൊഫ്ര ആര്‍ച്ചര്‍ – 2(4)
  c അയ്യര്‍ b റബാദ
 • ശ്രേയസ് ഗോപാല്‍ – 2(3)
  c ഹെറ്റ്‌മെയര്‍ b ഹര്‍ഷല്‍ പട്ടേല്‍
 • കാര്‍ത്തിക് ത്യാഗി -2(3)
  നോട്ട് ഔട്ട്
 • വരുണ്‍ ആരണ്‍ – 1(2) – 4×1, 6×0
  c പന്ത് b റബാദ

എക്‌സ്ട്രാസ് – 11

ബൗളിംഗ്

 • കാഗിസൊ റബാദ – 35/3 (3.4)
 • ആന്റിച്ച് നോര്‍ട്‌ജെ – 25/1 (4)
 • രവിചന്ദ്ര അശ്വിന്‍ – 22/2 (4)
 • ഹര്‍ഷല്‍ പട്ടേല്‍ – 29/1 (4)
 • അക്‌സര്‍ പട്ടേല്‍- 8/1 (2)
 • മാര്‍ക്കസ് സ്റ്റോയ്‌നിസ് – 1/2 (2)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (10.10.2020)

കിംഗ്‌സ് XI പഞ്ചാബ്
v/s
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
v/s
ചെന്നൈ സൂപ്പര്‍ കിംഗ്‌സ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.