ധവാന്റെയും അയ്യരുടെയും ബാറ്റിംഗ് മികവില്‍ ഡല്‍ഹിക്ക് 13 റണ്‍സ് വിജയം

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 30 ഡല്‍ഹി ക്യാപിറ്റല്‍സ് v/s രാജസ്ഥാന്‍ റോയല്‍സ്

സ്പോര്‍ട്സ് ഡെസ്ക് : സുജിത്ത് രാമന്‍  

ദുബായ്: രാജസ്ഥാന്‍ റോയല്‍സിനെ 13 റണ്‍സിന് തോല്‍പ്പിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെയും 0(1) മൂന്നാം ഓവറില്‍ രഹാനെയേയും 2(8) പുറത്താക്കി ആര്‍ച്ചര്‍ ഡല്‍ഹിയെ ഞെട്ടിച്ചു. എന്നാല്‍ പിന്നീട് ഒത്തു ചേര്‍ന്ന് അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനും 57(33) ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 53(43) ചേര്‍ന്ന് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ നല്‍കി. ധവാനെ ശ്രേയസ് ഗോപാലും അയ്യരെ കാര്‍ത്തിക് ത്യാഗിയും മടക്കി. തുടര്‍ന്ന് വന്ന സ്റ്റോയ്നിസ് 19 പന്തില്‍ 18ഉം അലക്‌സ് കാരി 13 പന്തില്‍ 14ഉം അക്‌സര്‍ പട്ടേല്‍ 4 പന്തില്‍ 7ഉം റണ്‍സ് നേടി പുറത്തായി. രവിചന്ദ്ര അശ്വിന്‍ 0(0) പുറത്താകാതെ നിന്നു. 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ആര്‍ച്ചര്‍ മികച്ച ബൗളിംഗ് പ്രകടനം കാഴ്ച വെച്ചു. ജയ്‌ദേവ് ഉനദ്കട്ട് രണ്ടും കാര്‍ത്തിക് ത്യാഗി, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച രാജസ്ഥാന്‍ റോയല്‍സിനു മികച്ച തുടക്കമാണ് ബെന്‍ സ്റ്റോക്കും 41(35) ജോസ് ബട്‌ലറും 22(9) കൂടി നല്‍കിയത്. എന്നാല്‍ ടീം സ്‌കോര്‍ 37ല്‍ എത്തിയപ്പോള്‍ ജോസ് ബട്‌ലറെ ആന്റിച് നോര്‍ജെ പുറത്താക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്മിത്തിനെ 1(4) നിലയുറപ്പിക്കും മുന്‍പെ അശ്വിന്‍ പുറത്താക്കി. പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന് സഞ്ചു സാംസണും 25(18) റോബിന്‍ ഉത്തപ്പയും 32(27) രാജസ്ഥാന്‍ സ്‌കോര്‍ നീക്കി. സാംസണെ നോര്‍ട്‌ജെയും ഉത്തപ്പയെ പട്ടേലും പുറത്താക്കി മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കി. റിയാന്‍ പരാഗ് 1(2) വന്നയുടനെ തന്നെ റണ്‍ ഔട്ട് ആയി മടങ്ങി. ആര്‍ച്ചറും 1(4) ശ്രേയസ് ഗോപാലും 6(4) കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. രാജസ്ഥാനെ വിജയത്തില്‍ എത്തിക്കും എന്ന് പ്രതീക്ഷിച്ച രാഹുല്‍ തെവാട്ടിയ 18 പന്തില്‍ 14 റണ്‍സ് നേടി പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. അവസാന ഓവറുകളില്‍ ഉജ്വലമായി പന്തെറിഞ്ഞ ബൗളര്‍മ്മാരാണ് ഡല്‍ഹിക്ക് ജയം സാധ്യമാക്കിയത്. ഡല്‍ഹിയുടെ ആന്റിച്ച് നോര്‍ട്‌ജെയാണ് മാന്‍ ഓഫ് ദ മാച്ച്.

സ്‌കോര്‍ ബോര്‍ഡ്:

ഡല്‍ഹി ക്യാപിറ്റല്‍സ് : 161/7 (20)

ബാറ്റിംഗ്

 • പൃഥ്വി ഷാ – 0(1)
  b ആര്‍ച്ചര്‍
 • ശിഖര്‍ ധവാന്‍ – 57(33) – 4×6, 6×2
  c കാര്‍ത്തിക് ത്യാഗി b ഗോപാല്‍
 • അജിങ്ക്യ രഹാനെ – 2(8)
  c ഉത്തപ്പ b ആര്‍ച്ചര്‍
 • ശ്രേയസ് അയ്യര്‍ – 53(43) – 4×3, 6×2
  c ആര്‍ച്ചര്‍ b കാര്‍ത്തിക് ത്യാഗി
 • മാര്‍ക്കസ് സ്റ്റോയ്നിസ് – 18(19) – 4×1, 6×0
  c തെവാട്ടിയ b ആര്‍ച്ചര്‍
 • അലക്‌സ് കാരി – 14(13) – 4×0, 6×1
  c ആര്‍ച്ചര്‍ b ഉനദ്കട്ട്
 • അക്‌സര്‍ പട്ടേല്‍ – 7(4) 4×1, 6×0
  c കാര്‍ത്തിക് ത്യാഗി b ഉനദ്കട്ട്
 • രവിചന്ദ്ര അശ്വിന്‍ – 0(0)
  നോട്ട് ഔട്ട്
 • തുഷാര്‍ ദേശ്പാണ്ടെ
 • കാഗിസോ റബാദ
 • ആന്റിച്ച് നോര്‍ട്ട്‌ജെ

എക്‌സ്ട്രാസ് – 10

ബൗളിംഗ്

 • ജൊഫ്ര ആര്‍ച്ചര്‍ – 19/3 (4)
 • ജയ്‌ദേവ് ഉനദ്കട്ട് – 32/2 (3)
 • കാര്‍ത്തിക് ത്യാഗി – 30/1 (4)
 • ബെന്‍ സ്റ്റോക്‌സ് – 24/0 (2)
 • ശ്രേയസ് ഗോപാല്‍ – 31/1 (4)
 • രാഹുല്‍ തെവാട്ടിയ – 23/0 (3)

രാജസ്ഥാന്‍ റോയല്‍സ്  : 148/8 (20)

ബാറ്റിംഗ്

 • ബെന്‍ സ്റ്റോക്‌സ് – 41(35) – 4×6, 6×0
  c സബ് (ലളിത് യാദവ്) b ദേശ്പാണ്ടെ
 • ജോസ് ബട്‌ലര്‍ – 22(9) – 4×3, 6×1
  b നോര്‍ട്‌ജെ
 • സ്റ്റീവന്‍ സ്മിത്ത് – 1(4)
  c & b അശ്വിന്‍
 • സഞ്ചു സാംസണ്‍ – 25(18) – 4×0, 6×2
  b പട്ടേല്‍
 • റോബിന്‍ ഉത്തപ്പ – 32(27) – 4×3, 6×1
  b നോര്‍ട്‌ജെ
 • റിയാന്‍ പരാഗ് – 1(2)
  റണ്‍ ഔട്ട് (പട്ടേല്‍)
 • രാഹുല്‍ തെവാട്ടിയ – 14(18) – 4×1, 6×0
  നോട്ട് ഔട്ട്
 • ജൊഫ്ര ആര്‍ച്ചര്‍ – 1(4)
  c രഹാനെ b റബാദ
 • ശ്രേയസ് ഗോപാല്‍ – 6(4) – 4×1, 6×0
  c സബ് (ലളിത് യാദവ്) b ദേശ്പാണ്ടെ
 • ജയ്‌ദേവ് ഉനദ്കട്ട്
 • കാര്‍ത്തിക് ത്യാഗി

എക്‌സ്ട്രാസ് – 5

ബൗളിംഗ്

 • കാഗിസൊ റബാദ – 28/1 (4)
 • തുഷാര്‍ ദേശ്പാണ്ടെ – 37/2 (4)
 • ആന്റിച്ച് നോര്‍ട്‌ജെ – 33/2 (4)
 • രവിചന്ദ്ര അശ്വിന്‍ – 17/1 (4)
 • അക്‌സര്‍ പട്ടേല്‍- 32/1 (4)

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (15.10.2020)

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
v/s
കിംഗ്‌സ് XI പഞ്ചാബ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.