Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്കും കന്യാകുമാരിയിലേക്കും പ്രതിദിന സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തീരുമാനം

ബെംഗളൂരു : കര്‍ണാടകയില്‍ ദസറ, ദീപാവലി ഉത്സവാഘോഷങ്ങളോടനുബന്ധിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 21 ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മുപ്പതു വരെ സര്‍വീസു നടത്തുന്ന ട്രെയിനുകളില്‍ രണ്ടെണ്ണം കേരളത്തിലേക്കാണ്. 06527/28 യശ്വന്തപുര-കണ്ണൂര്‍ എക്സ്പ്രസ്സും 06525/26 കന്യാകുമാരി – ബെംഗളൂരു എക്സ്പ്രസ്സുമാണ് ഈ ദിവസങ്ങളില്‍ സര്‍വീസ് നടത്തുക. ലോക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം കേരളത്തിലേക്ക് പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത് ആദ്യമാണ്. പ്രത്യേക സര്‍വീസായി ഓടിക്കുമ്പോള്‍ ടിക്കറ്റുനിരക്കില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. റിസര്‍വേഷന്‍, യാത്രാ സമയം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തിറക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ ഏര്‍പ്പെടുത്തിയ 21 സര്‍വീസുകളില്‍ 10 എണ്ണം പ്രതിദിന സര്‍വീസുകളും 8 എണ്ണം പ്രതിവാര ട്രെയിനുകളും മുന്നെണ്ണം ദ്വൈവാര സര്‍വീസുകളുമാണ്

ഓണക്കാലത്തടക്കം ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. കര്‍ണാടകയില്‍ ക്വാറന്റെയിന്‍ ഇളവുകള്‍ വന്നതോടെ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. നാട്ടിലേക്കുള്ള യാത്രകള്‍ക്കും നാട്ടില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രകള്‍ക്കും സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലുമായി കുടുതല്‍ തുക നല്‍കിയായിരുന്നു പലരും യാത്ര ചെയ്തിരുന്നത്. ഓണക്കാലത്ത് കര്‍ണാടക- കേരള ആര്‍ടിസികള്‍ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ ചില സര്‍വീസുകള്‍ ഇപ്പോഴും തുടരുന്നുണ്ട്. മഹാനവമി ആഘോഷങ്ങളോടനുബന്ധിച്ച് ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 3 വരെ പ്രത്യേക ബസ് സര്‍വീസ് കേരള ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്സവകാലത്തേക്കാണെങ്കിലും കേരളത്തിലേക്ക് ട്രെയിന്‍ സര്‍വീസ് അനുവദിച്ചത് ബെംഗളൂരുവിലെ മലയാളികള്‍ക്ക് ഏറെ ആശ്വാസകരമാണ്. പൂജ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 196 സ്പെഷ്യല്‍ ട്രെയിനുകളാണ്  റെയില്‍വേ ആരംഭിക്കുന്നത്.

കേരളത്തിലേക്കും തിരിച്ചും സര്‍വീസുകള്‍ ആരംഭിക്കാനുള്ള റെയില്‍വേയുടെ നീക്കം സ്വാഗതാര്‍ഹമെന്ന് കെകെടിഎഫ് ജനറല്‍ കണ്‍വീനര്‍ ആര്‍ മുരളീധര്‍ പറഞ്ഞു. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനായി കര്‍ണാടക കേരള ട്രാവലേര്‍സ് ഫോറം ദക്ഷിണ പശ്ചിമ റെയില്‍വേ അധികൃതരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നു. സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതിനായി വേണ്ട നടപടികള്‍ കൈകൊള്ളാന്‍ അഭ്യര്‍ഥിച് കേരള മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. മയാളികളുടെ പ്രശ്‌നം മനസിലാക്കി റെയില്‍വേ ഉചിതമായ തീരുമാനമെടുത്തതില്‍ സന്തോഷമുണ്ട് – ആര്‍ മുരളിധരന്‍ പറഞ്ഞു.

 

 

 

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.