Follow the News Bengaluru channel on WhatsApp

ഐപിഎൽ : കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും ജയം

ഡ്രീം 11 ഐ പി എൽ 2020 മാച്ച്‌ 42,43

അബുദാബി: ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കിങ്‌സ് ഇലവന്‍ പഞ്ചാബിനും ജയം.

മാച്ച്‌ 42 : കൊൽക്കത്ത നൈറ്റ്‌ റൈഡെഴ്സ്‌ / ഡൽഹി ക്യാപിറ്റൽസ്‌

ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ഡൽഹി 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസിന്‌ അവസാനിച്ചു. ടോസ്‌ നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയസ്‌ അയ്യർ കൊൽക്കത്തയെ ബാറ്റിംഗിനയച്ചു. 7.2 ഓവറിൽ 42 റൺസ്‌ എടുക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ കൊൽക്കത്തയ്ക്ക്‌ നഷ്ടമായി. 8 പന്തിൽ 9 റൺസ്‌ നേടിയ ശുഭ്‌മാൻ ഗില്ലിനേയും 13 പന്തിൽ 12 റൺസ്‌ നേടിയ രാഹുൽ ത്രിപാട്ടിയെയും ആൻറിച്ച് നോർട്ജെ‌ മടക്കി. ദിനേശ് കാർത്തികിന്റെ 3(6) വിക്കറ്റ്‌ റബാദയ്ക്കായിരുന്നു. എന്നാൽ പിന്നീട്‌ ഒത്തു ചേർന്ന ഓപ്പണർ ശുഭ്‌മാൻ ഗില്ലും സുനിൽ നരൈനും ചേർന്ന് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക്‌ നയിച്ചു. സുനിൽ നരൈൻ 200 സ്ട്രൈക്‌ റേറ്റിൽ 6 ഫോറും 4 സിക്സറും ഉൾപ്പെടെ 32 പന്തിൽ 64 റൺസ്‌ നേടി പുറത്തായി. 53 പന്തിൽ 81 റൺസായിരുന്നു ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ച നിധീഷ് റാണയുടെ സംഭാവന, ഇതിൽ 13 ഫോറും 1 സിക്സറും ഉൾപ്പെടുന്നു. ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ഓയിൻ മോർഗനെ 17(9) ഇന്നിംഗ്സിലെ അവസാന പന്തിൽ സ്റ്റോയ്‌നിസ് പുറത്താക്കി. മോർഗന്റെ ഇന്നിംഗ്സിൽ 2 ഫോറും 1 സിക്സറും ഉൾപ്പെടുന്നു. ഡൽഹിക്ക്‌ വേണ്ടി ആൻറിച്ച് നോർട്ജെ‌, കാഗിസൊ റബാദ, മാർക്കസ്‌ സ്റ്റോയ്‌നിസ് എന്നിവർ 2 വിക്കറ്റ്‌ വീതം വീഴ്ത്തി.

195 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഡൽഹിയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. ഇന്നിംഗ്സിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ അജിങ്ക്യ രഹാനെയെ 0(1) ഡൽഹിക്ക് നഷ്ടമായി. അധികം വൈകാതെ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ വിക്കറ്റും കൊൽക്കത്ത നേടി. ആറ് പന്തിൽ ആറ് റൺസായിരുന്നു ധവാന്റെ സമ്പാദ്യം. പിന്നീട് ക്രീസിൽ ഒത്തു ചേർന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ്‌ പന്തും ഡൽഹിയുടെ സ്കോർ മുന്നോട്ടു നീക്കി. എന്നാൽ രണ്ടു പേരെയും പുറത്താക്കി വരുൺ ചക്രവർത്തി മത്സരം കൊൽക്കത്തയുടെ വരുതിയിൽ കൊണ്ടുവന്നു. ശ്രേയസ് അയ്യർ 38 പന്തിൽ 47 റൺസും ഋഷഭ്‌ പന്ത് 33 പന്തിൽ 27 റൺസും നേടി. പിന്നീട് ക്രീസിലെത്തിയ ഷിമ്രോൺ ഹെറ്റ്മെയർ 10(5), മാർക്കസ്‌ സ്റ്റോയ്‌നിസ് 6(6), അക്സർ പട്ടേൽ 9(7) എന്നിവരെ നിലയുറപ്പിക്കും മുമ്പ് വരുൺ ചക്രവർത്തി തന്നെ കൂടാരം കയറ്റി. കാഗിസോ റബാദയെ 9(10) കമ്മിൻസും തുഷാർ ദേശ്പാണ്ടെയെ 1(3) ഫെർഗ്ഗുസനും മടക്കിയതോടെ ഡൽഹി ഇന്നിംഗ്‌സ് ഏതാണ്ട് അവസാനിച്ചു. രവിചന്ദ്ര അശ്വിനും 14(13) ആൻറിച്ച്‌ നോർട്ട്ജെയും 0(0) പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി പാറ്റ്‌ കമ്മിൻസ് 3 വിക്കറ്റും ലോക്കി ഫെർഗ്ഗുസൻ ഒരു വിക്കറ്റും നേടി.
4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് മാൻ ഓഫ് ദ മാച്ച്.

സ്കോർ ബോർഡ്‌:

കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ്  : 194/6 (20)

ബാറ്റിംഗ്

  • ശുഭ്‌മാൻ ഗിൽ – 9(8) – 4×2, 6×0
    c പട്ടേൽ ‌‌‌b നോർട്ജെ
  • നിധീഷ് റാണ – 81(53) – 4×13, 6×1
    c ദേശ്പാണ്ടെ ‌‌‌b സ്റ്റോയ്‌നിസ്
  • രാഹുൽ ത്രിപാട്ടി – 13(12) – 4×1, 6×0
    ‌‌‌b നോർട്ജെ
  • ദിനേശ് കാർത്തിക് – 3(6)
    c പന്ത്‌ ‌‌‌b റബാദ
  • സുനിൽ നരൈൻ – 64(32) – 4×6, 6×4
    c രഹാനെ‌ ‌‌‌b റബാദ ‌
  • ഓയിൻ മോർഗൻ – 17(9) – 4×2, 6×1
    c റബാദ ‌‌‌b സ്റ്റോയ്‌നിസ്
  • പാറ്റ് കമ്മിൻസ് – 0(0)
    നോട്ട്‌ ഔട്ട്‌
  • ലോക്കി ഫെർഗ്ഗുസൻ
  • കെ എൽ നാഗർക്കോട്ടി
  • പ്രസിദ്ധ്‌ കൃഷ്ണ
  • വരുൺ ചക്രവർത്തി

എക്സ്ട്രാസ്‌ – 7

ബൗളിംഗ്‌

  • തുഷാർ ദേശ്പാണ്ടെ – 40/0 (4)
  • ആൻറിച്ച് നോർട്ജെ‌ – 27/2 (4)
  • കാഗിസൊ റബാദ – 33/2 (4)
  • അക്സർ പട്ടേൽ- 7/0 (1)
  • മാർക്കസ്‌ സ്റ്റോയ്‌നിസ് – 41/2 (4)
  • രവിചന്ദ്ര അശ്വിൻ – 45/0 (3)

ഡൽഹി ക്യാപിറ്റൽസ്‌ :‌‌ 135/9 (20)

ബാറ്റിംഗ്

  • അജിങ്ക്യ രഹാനെ – 0(1)
    lbw b കമ്മിൻസ് ‌
  • ശിഖർ ധവാൻ – 6(6) – 4×1, 6×0
    b കമ്മിൻസ്‌
  • ശ്രേയസ്‌ അയ്യർ – 47(38) – 4×5, 6×0
    c‌ നാഗർക്കോട്ടി b വരുൺ ‌
  • ഋഷഭ്‌ പന്ത്‌ – 27(33) – 4×2, 6×1
    c‌ ശുഭ്‌മാൻ ഗിൽ b വരുൺ
  • ഷിമ്രോൺ ഹെറ്റ്മെയർ -10(5) – 4×0, 6×1
    c‌ ത്രിപാട്ടി b വരുൺ
  • മാർക്കസ്‌ സ്റ്റോയ്‌നിസ് – 6(6) – 4×0, 6×0
    c‌ ത്രിപാട്ടി b വരുൺ
  • അക്സർ പട്ടേൽ – 9(7) – 4×0, 6×1
    b വരുൺ
  • കാഗിസോ റബാദ – 9(10) – 4×1, 6×0
    c‌ ത്രിപാട്ടി b കമ്മിൻസ്
  • രവിചന്ദ്ര അശ്വിൻ – 14(13) – 4×2, 6×0
    നോട്ട്‌ ഔട്ട്‌
  • തുഷാർ ദേശ്പാണ്ടെ – 1(3) – 4×0, 6×0
    c‌ മോർഗൻ b ഫെർഗ്ഗുസൻ
  • ആൻറിച്ച്‌ നോർട്ട്ജെ – 0(0)
    നോട്ട്‌ ഔട്ട്‌

എക്സ്ട്രാസ്‌ – 6

ബൗളിംഗ്

  • പാറ്റ്‌ കമ്മിൻസ്‌ – 17/3 (4)
  • പ്രസിദ്ധ്‌ കൃഷ്ണ – 19/0 (2) കെ എൽ നാഗർക്കോട്ടി – 11/0 (2)
  • ലോക്കി ഫെർഗ്ഗുസൻ – 30/1 (4)
  • സുനിൽ നരൈൻ – 37/0 (4)
  • വരുൺ ചക്രവർത്തി – 20/5 (4)

മാച്ച്‌ 43 കിങ്‌സ് ഇലവന്‍ പഞ്ചാബ് / സൺ റൈസേഴ്സ് ഹൈദരാബാദ്

ആവേശം നിറഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 12 റൺസിന്റെ ഉജ്വല വിജയം. അവസാന 13 പന്തിനിടെ സൺറൈസേഴ്സിന്റെ 6 വിക്കറ്റുകൾ പിഴുത ബോളർമാരാണ് പഞ്ചാബിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വളരെ ശ്രദ്ധയോടെയാണ് ഓപ്പണർമാരായ കെഎൽ രാഹുലും മന്ദീപ് സിംഗും ബാറ്റ് ചെയ്തത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ അഞ്ച് ഓവറിൽ 37 റൺസ് കൂട്ടിച്ചേർത്തു. 14 പന്തിൽ 17 റൺസ് നേടിയ മൻദീപ് സിംഗിനെ പുറത്താക്കി സന്ദീപ് ശർമ്മ ഈ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമനായി ഇറങ്ങിയ ക്രിസ്‌ ഗെയ്ലും കെ എൽ രാഹുലും ചേർന്ന് പഞ്ചാബ് സ്കോർ 10 ഓവറിൽ 60 കടത്തി. ടീം സ്കോർ 66 നില്ക്കേ 20 പന്തിൽ 20 റൺസ് നേടിയ ഗെയ്ലും 27 പന്തിൽ 27 റൺസ് നേടിയ രാഹുലും വീണു. പിന്നീട് ഇറങ്ങിയവരിൽ നിക്കോളാസ് പൂരൻ ഒഴികെ മറ്റൊരു ബാറ്റ്സ്മാനും തിളങ്ങാനായില്ല. പൂരൻ 28 പന്തിൽ 32 റൺസ് നേടി പുറത്താകാതെ നിന്നു. ഗ്ലെൻ മാക്സ്വെൽ 13 പന്തിൽ 12 റൺസും ദീപ ഹുദ രണ്ടു പന്തിൽ റണ്ണൊന്നും എടുക്കാതെയും ജോർദാൻ ഏഴു പന്തിൽ പന്ത്രണ്ടു റൺസും മുരുകൻ അശ്വിൻ നാല് പന്തിൽ നാല് റൺസും നേടി പുറത്തായി. രവി ബിഷ്ണോയി റണ്ണൊന്നും എടുക്കാതെ നിക്കോളാസ് പൂരനൊപ്പം പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി സന്ദീപ് ശർമ്മ, ജാസൺ ഹോൾഡർ, റാഷീദ് ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

താരതമ്യേന ചെറിയ വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് അനായാസം വിജയം നേടുമെന്ന് തോന്നിച്ചതാണ്. ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി ബെയ്സ്റ്റോയും നല്ല തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആറു ഓവറിൽ സ്കോർ 50 കടത്തി. ഏഴാം ഓവറിൽ വാർണറെ രവി ബിഷ്‌ണോയ്യും എട്ടാം ഓവറിൽ ബെയ്സ്റ്റോയെ അശ്വിനും മടക്കി. വാർണർ 20 പന്തിൽ 35 റൺസ് നേടിയപ്പോൾ ബെയ്സ്റ്റോ 20 പന്തിൽ 19 റൺസ് നേടി. സ്ഥാനക്കയറ്റം ലഭിച്ച് നാലാമനായി ഇറങ്ങിയ അബ്ദുൾസമദ് 5 പന്തിൽ ഏഴ് റൺസ് നേടി പുറത്തായി. മൂന്നാമനായി ഇറങ്ങിയ മനീഷ് പാണ്ഡെയും അഞ്ചാമനായി ഇറങ്ങിയ വിജയ് ശങ്കറും ഹൈദരാബാദ് സ്കോർ മുന്നോട്ടു നീക്കി. പതിനാറാം ഓവർ പൂർത്തിയായപ്പോൾ ഹൈദരാബാദ് സ്കോർ നൂറിൽ എത്തി. എന്നാൽ പതിനേഴാം ഓവറിലെ ആദ്യ പന്തിൽ മനീഷ് പാണ്ഡെയെ പുറത്താക്കി ക്രിസ് ജോർദാൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 29 പന്തിൽ 15 റൺസായിരുന്നു മനീഷ് പാണ്ഡെ നേടിയത്. 27 പന്തിൽ 26 റൺസ് നേടിയ വിജയ് ശങ്കറെ അർഷ്ദീപ്‌ സിംഗ് മടക്കി. പിന്നീട് വന്ന ഒരു ബാറ്റ്സ്മാനെയും ക്രീസിൽ അധികനേരം ചിലവഴിക്കാൻ ക്രിസ് ജോർദാനും അർഷ്ദീപ് സിംഗും അനുവദിച്ചില്ല. ജാസൺ ഹോൾഡർ 5(8), പ്രിയം ഗാർഗ് 3(5), റാഷിദ് ഖാൻ 0(1), സന്ദീപ്‌ ശർമ 0(2), ടി നടരാജൻ 0*(0), ഖലീൽ അഹ്‌മദ് 0(2) എന്നിങ്ങനെയാണ് സൺറൈസേഴ്സ് വാലറ്റത്തിന്റെ സംഭാവന. ബൗൾ ചെയ്ത എല്ലാ ബൗളർമാരും പഞ്ചാബിന് വേണ്ടി വിക്കറ്റ് നേടി. ക്രിസ് ജോർദാനും, അർഷ്ദീപ് സിംഗും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ രവി ബിഷ്ണോയി, മുഹമ്മദ് ഷമി, മുരുകൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പഞ്ചാബിന്റെ ക്രിസ് ജോർദാൻ ആണ് മാൻ ഓഫ് ദ മാച്ച്.

സ്കോർ ബോർഡ്‌:

കിംഗ്സ്‌ ഇലവന്‍ പഞ്ചാബ് :126/7 (20)

ബാറ്റിംഗ്‌

  • കെ എൽ രാഹുൽ – 27(27) – 4×2, 6×1
    b റാഷിദ്‌ ഖാൻ
  • മന്ദീപ് സിംഗ് – 17(14) – 4×1, 6×0
    c റാഷിദ്‌ ഖാൻ b സന്ദീപ്‌ ശർമ
  • ക്രിസ്‌ ഗെയ്‌ൽ – 20(20) – 4×2, 6×1
    c വാർണർ b ഹോൾഡർ
  • നിക്കൊളാസ്‌ പൂരൻ – 32(28) – 4×2, 6×0
    നോട്ട് ഔട്ട്
  • ഗ്ലെൻ മാക്സ് വെൽ – 12(13) – 4×0, 6×0
    c വാർണർ b സന്ദീപ്‌ ശർമ
  • ദീപക്‌ ഹൂദ‌ – 0(2)
    c ബെയ്സ്റ്റോ b റാഷിദ്‌ ഖാൻ
  • ക്രിസ്‌ ജോർദൻ – 7(12) – 4×0, 6×0
    c അഹ്‌മദ്‌ b ഹോൾഡർ
  • മുരുകൻ അശ്വിൻ – 4(4) – 4×0, 6×0
    റൺ ഔട്ട് (ശങ്കർ)
  • രവി ബിഷ്‌ണോയ് – 0(0)
    നോട്ട് ഔട്ട്‍
  • മുഹമ്മദ്‌ ഷമി
  • അർഷ്ദീപ്‌ സിംഗ്

എക്സ്ട്രാസ്‌ – 7

ബൗളിംഗ്‌

  • സന്ദീപ്‌ ശർമ – 29/2 (4)
  • ഖലീൽ അഹ്‌മദ്‌ – 31/0 (4)
  • ജാസൺ ഹോൾഡർ – 27/2 (4)
  • റാഷിദ്‌ ഖാൻ – 14/2 (4)
  • ടി നടരാജൻ – 23/0 (4)

സൺ റൈസേഴ്സ്‌ ‌ ഹൈദരാബാദ് ‌ : 114 (19.5)

ബാറ്റിംഗ്‌

  • ഡേവിഡ്‌ വാർണർ – 35(20) – 4×3, 6×2
    c രാഹുൽ b ബിഷ്‌ണോയ്‌‌
  • ജോണി ബെയ്സ്റ്റോ – 19(20) – 4×4, 6×0
    b അശ്വിൻ
  • മനീഷ് പാണ്ടെ – 15(29) – 4×0, 6×0
    c സബ് (സുചിത്) b ജോർദൻ
  • അബ്ദുൾ സമദ്‌ – 7(5) – 4×1, 6×0
    c ജോർദൻ b മുഹമ്മദ്‌ ഷമി‌ ‌‌
  • വിജയ്‌ ശങ്കർ – 26(27) – 4×4, 6×0
    c രാഹുൽ b അർഷ്ദീപ്‌ സിംഗ്
  • ജാസൺ ഹോൾഡർ – 5(8) – 4×0, 6×0
    c മന്ദീപ് സിംഗ് b ജോർദൻ
  • പ്രിയം ഗാർഗ് – 3(5)
    c ജോർദൻ b അർഷ്ദീപ്‌ സിംഗ്
  • റാഷിദ് ഖാൻ – 0(1)
    c പൂരൻ b ജോർദൻ
  • സന്ദീപ്‌ ശർമ – 0(2)
    c അശ്വിൻ b അർഷ്ദീപ്‌ സിംഗ്
  • ടി നടരാജൻ – 0(0)
    നോട്ട് ഔട്ട്
  • ഖലീൽ അഹ്‌മദ് – 0(2)
    റൺ ഔട്ട് (രവി ബിഷ്‌ണോയ്)


എക്സ്ട്രാസ്‌ – 4

ബൗളിംഗ്‌

  • മുഹമ്മദ്‌ ഷമി‌ – 34/1 (4)
  • അർഷ്ദീപ്‌ സിംഗ് – 23/3 (3.5)
  • മുരുകൻ അശ്വിൻ – 27/1 (4)
  • രവി ബിഷ്‌ണോയ്‌‌ – 13/1 (4)
  • ക്രിസ്‌ ജോർദൻ – 17/3 (4)

 

ഡ്രീം 11 ഐ പി എൽ 2020

ഇന്നത്തെ മത്സരം (25.10.2020)

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ
v/s
ചെന്നൈ സൂപ്പർ കിങ്‌സ്

രാജസ്‌ഥാൻ റോയൽസ്
v/s
മുംബൈ ഇൻഡ്യൻസ്


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.