കെട്ടിടം പണിയാനായി എടുത്ത കുഴിയിലെ വെള്ളത്തില്‍ വീണ് പിഞ്ച് കുഞ്ഞ് മരിച്ചു

ബെംഗളൂരു: കെങ്കേരിക്ക് സമിപം കോഡിപാള്യയില്‍ കെട്ടിട നിര്‍മ്മാണത്തിനായി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസ്സുകാരന്‍ മരിച്ചു. സംഭവ സ്ഥലത്തിനടുത്തുള്ള ഒരു ഷെഡ്ഡിലാണ് കുട്ടിയുടെ മാതാപിതാക്കള്‍ താമസിക്കുന്നത്. വീട്ടിലെ ജോലിതിരക്കിനിടയില്‍ കുട്ടി കളിക്കാനായി പുറത്തിറങ്ങി വെള്ള കെട്ടിനടുത്തേക്ക് പോയത് കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍ പെട്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാത്തതിനാല്‍ അന്വേഷിച്ച് പോയപ്പോഴാണ് വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. കളിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ കാല്‍ തെറ്റി കുഴിയില്‍ വീണതാവാം മരണകാരണമെന്ന് പോലീസ് പറഞ്ഞു.
സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സ്ഥലം ഉടമ രമേശിനെതിരേയും എഞ്ചിനിയര്‍ക്കെതിരേയും പോലീസ് കേസെടുത്തു.

നാല് വര്‍ഷം മുമ്പാണ് കൊപ്പാല്‍ ജില്ലയില്‍ നിന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ഉപജീവനാര്‍ത്ഥം ബെംഗളൂരുവിലേക്ക് കുടിയേറിയത്. കുട്ടിയുടെ പിതാവ് ഒരു സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡാണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.