ചോദ്യം ചെയ്യലിനിടയിൽ ബിനീഷ് കോടിയേരിക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരു മയക്ക് മരുന്ന് കേസിലെ സാമ്പത്തിക ഇടപാടുമായി  ബന്ധപ്പെട്ട് എൻഫോഴ്‌സ് മെൻ്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടയില്‍  ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ ചോദ്യം ചെയ്യൽ ആരംഭിച്ചതുമുതൽ അസ്വസ്തനായി കാണപ്പെട്ട ബിനീഷ് നാല് മണിയോടെയാണ് ദേഹാസ്വാസ്ഥ്യമനുഭവപ്പടുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്. എൻഫോഴ്സ് മെൻറ്ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥൻമാർ തന്നെയാണ് ബിനീഷിനെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചത്.  മറ്റ് പ്രശ്നങ്ങളുള്ളതായി ഇതുവരെ അറിയിച്ചിട്ടില്ല.

മൂന്ന് ദിവസത്തിനിടെ ഏകാദേശം 28 മണിക്കൂറോളം ബിനീഷിനെ ചോദ്യം ചെയ്തിട്ടുണ്ട്. കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്. നാളെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ആശുപത്രി പ്രവേശനം. നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ബിനീഷിനെ കസ്റ്റഡിയില്‍ വാങ്ങിയേക്കുമെന്ന് വിവരങ്ങളുണ്ടായിരുന്നു. ബിനോയിയും അഭിഭാഷകരും ആശുപത്രിയിലെത്തിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.