Follow the News Bengaluru channel on WhatsApp

കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8511 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം 522, പാലക്കാട് 435, കോട്ടയം 434, കണ്ണൂര്‍ 306, പത്തനംതിട്ട 160, ഇടുക്കി 148, കാസര്‍ഗോഡ് 143, വയനാട് 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 712 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8511 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

മരണങ്ങള്‍ 

28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 1512 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. ഇതോടെ 89,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,48,835 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

രോഗമുക്തര്‍

തിരുവനന്തപുരം 831, കൊല്ലം 838, പത്തനംതിട്ട 208, ആലപ്പുഴ 778, കോട്ടയം 474, ഇടുക്കി 353, എറണാകുളം 808, തൃശൂര്‍ 1049, പാലക്കാട് 390, മലപ്പുറം 890, കോഴിക്കോട് 1042, വയനാട് 132, കണ്ണൂര്‍ 548, കാസര്‍ഗോഡ് 170

സമ്പര്‍ക്കരോഗികള്‍

എറണാകുളം 841, തൃശൂര്‍ 920, കോഴിക്കോട് 870, കൊല്ലം 702, ആലപ്പുഴ 591, തിരുവനന്തപുരം 453, മലപ്പുറം 483, പാലക്കാട് 222, കോട്ടയം 431, കണ്ണൂര്‍ 214, പത്തനംതിട്ട 122, ഇടുക്കി 105, കാസര്‍ഗോഡ് 130, വയനാട് 79.

നിരീക്ഷണത്തിലുള്ളവര്‍ 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,93,622 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,71,499 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 22,123 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2667 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകള്‍ 

കഴിഞ്ഞ 24 മണിക്കൂറിനിടെ 50,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 46,95,059 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഹോട്ട് സ്പോട്ടുകള്‍

ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7, 8), വെട്ടിക്കവല (3), പാലക്കാട് ജില്ലയിലെ പിറയിരി (21), കോട്ടയം ജില്ലയിലെ എരുമേലി (12), ടി.വി. പുരം (6, 13), ഇടുക്കി ജില്ലയിലെ അടിമാലി (സബ് വാര്‍ഡ് 18, 19, 21) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 671 ഹോട്ട് സ്പോട്ടുകളാണുള്ളത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.