മുന്‍ മേയര്‍ ഒളിവില്‍ പോയ സംഭവം; ആശുപത്രി അധികൃതരെ ചോദ്യം ചെയ്തു

ബെംഗളൂരു : ആഗസ്റ്റ് 11 ന് ബെംഗളൂരു ഡിജെ ഹളളി, കെജി ഹള്ളി എന്നിവിടങ്ങളില്‍ നടന്ന കലാപകേസില്‍ പ്രതിയും മുന്‍ മേയറുമായ സമ്പത്ത് രാജ് കോവിഡ് ചികിത്സക്കിടെ ആശുപത്രിയില്‍ നിന്നും ഒളിവില്‍ പോയ സംഭവത്തില്‍ ആശുപത്രി ജീവനക്കാരായ പതിനൊന്നു പേരെ ബെംഗളൂരു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ പതിനാലിന് സമ്പത്ത് രാജിനെ ഹെബ്ബാളിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സമ്പത്ത് രാജ് ഡിസ്ചാര്‍ജ് വാങ്ങി ആശുപത്രി വിടുകയായിരുന്നു. ഡിസ്ചാര്‍ജ് സംബന്ധിച്ചുള്ള വിവരങ്ങള്‍ സിസിബിയെ അറിയിക്കണമെന്ന് കാണിച്ച് ഒക്ടോബര്‍ ഏഴിന് അസിസ്റ്റന്റ് കമ്മീഷണര്‍ ബി ആര്‍ വേണുഗോപാല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഒക്ടോബര്‍ 30 ന് വേണുഗോപാല്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോഴാണ് സമ്പത്ത് രാജ് ആശുപത്രി വിട്ട വിവരം അറിയുന്നത്.

ആശുപത്രിയിലെ ഡോക്ടറും  ജീവനക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമടക്കം 11 പേരെയാണ് ചോദ്യം ചെയ്തത്. സമ്പത്ത് രാജിന് കോവിഡ് സ്ഥിരീകരിച്ചിരുന്നുവോ എന്ന കാര്യത്തില്‍ വ്യക്തതവരുത്താന്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിവരം ആരാഞ്ഞിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.