Follow the News Bengaluru channel on WhatsApp

കരുത്ത് തെളിയിച്ച് ഡല്‍ഹിയും റണ്‍റേറ്റ് മികവില്‍ ബാംഗ്ലൂരും പ്ലേഓഫില്‍

ഡ്രീം 11 ഐ പി എല്‍ 2020 മാച്ച് 55 ഡല്‍ഹി ക്യാപിറ്റല്‍സ്/ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

അബുദാബി:  റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി രണ്ടാം സ്ഥാനത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേഓഫില്‍. തോറ്റെങ്കിലും മികച്ച നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ കൊല്‍ക്കത്തയെ പിന്തള്ളി ബാംഗ്ലൂരും പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 152 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങി. ബാംഗ്ലൂരിന്റെ തുടക്കത്തിലെ ഉള്ള സ്ഥിരം മെല്ലെ പോക്കാണ് താരതമ്യേന വളരെ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങാന്‍ കാരണമായത്. 17 പന്തില്‍ 12 റണ്‍സ് നേടിയ ജോസ് ഫിലിപ്പിന്റെ വിക്കറ്റാണ് ആദ്യം ബാംഗ്ലൂരിന് നഷ്ടമായത്. മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ കോഹ്ലി പടിക്കലുമായി ഒത്തു ചേര്‍ന്ന് കൂറ്റന്‍ അടിക്കൊന്നും മുതിരാതെ സിംഗിളും ഡബിളും നേടി ബാംഗ്ലൂരില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 12.3 ഓവര്‍ വരെ ഇരുവരും ചേര്‍ന്ന് നേടിയത് 82 റണ്‍സ് ആണ്. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ 24 പന്തില്‍ 29 റണ്‍സ് നേടിയ കോഹ്ലി അശ്വിന് വിക്കറ്റ് നല്‍കി മടങ്ങി. പതിനാറാം ഓവറില്‍ പഠിക്കലിനെയും 50(41) മോറിസിനെയും 0(2) മടക്കി നോര്‍ട്‌ജെ മത്സരം ഡല്‍ഹിയുടെ വരുതിയില്‍ കൊണ്ടു വന്നു. എന്നാല്‍ ഒരറ്റത്ത് തന്റെതായ ശൈലിയില്‍ ബാറ്റ് വീശിയ ഡിവില്ലിയേഴ്‌സ് ആണ് ബാംഗ്ലൂരിന് അല്‍പമെങ്കിലും മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഡിവില്ലിയേഴ്‌സ് 21 പന്തില്‍ 35 റണ്‍സ് നേടി അവസാന ഓവറില്‍ റണ്ണൗട്ടായി മടങ്ങി. ഇസുറു ഉദനയുടെ 4(2) വിക്കറ്റും നോര്‍ട്‌ജെക്കായിരുന്നു. വാഷിങ്ങ്ടണ്‍ സുന്ദറും 0(1) ഷഹബാസ് അഹമ്മദും 1(1) പുറത്താകാതെ നിന്നു. ഡല്‍ഹിക്കു വേണ്ടി നോര്‍ട്‌ജെ മൂന്നും, റബാദ രണ്ടും, അശ്വിന്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് വേണ്ടി ഓപ്പണര്‍മാരായ ധവാനും പൃഥ്വി ഷായും നല്ല തുടക്കം നല്‍കിയെങ്കിലും പൃഥ്വി ഷാ ആറ് പന്തില്‍ ഒമ്പത് റണ്‍സ് നേടി പെട്ടെന്ന് തന്നെ പുറത്തായി. പിന്നീടാണ് ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ച നിര്‍ണായക കൂട്ടുകെട്ട് പിറന്നത്. ധവാനും 54(41) മൂന്നാമനായി ഇറങ്ങിയ രഹാനെയും 60(46) ചേര്‍ന്ന് ഡല്‍ഹിയെ വിജയ തീരത്തിന് അടുത്തെത്തിച്ചു. പതിമൂന്നാം ഓവറില്‍ ടീം സ്‌കോര്‍ 107 നില്‍ക്കേ ധവാന്‍ വീണു. പിന്നീട് ക്രീസിലെത്തിയ ഡല്‍ഹി ക്യാപ്റ്റന്‍ അയ്യര്‍ 7(9) വിജയത്തിന് 23 റണ്‍സ് അകലെ വെച്ച് കൂടാരം കയറി. ശേഷം ഒത്തു ചേര്‍ന്ന ഋഷഭ് പന്തും 8(7) മാര്‍ക്കസ് സ്റ്റോയ്നിസും 10(5) ഡല്‍ഹിയെ വിജയത്തിലേക്കും ആദ്യ ക്വാളി ഫയര്‍ മാച്ചിലേക്കും എത്തിച്ചു. ബാംഗ്ലൂരിന് വേണ്ടി ഷഹബാസ് അഹമ്മദ് രണ്ടും മുഹമ്മദ് സിറാജ്, വാഷിങ്ങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നിര്‍ണായക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മത്സരം ഡല്‍ഹിക്ക് അനുകൂലമാക്കിയ ആന്റിച്ച് നോര്‍ട്‌ജെ ആണ് മാന്‍ ഓഫ് ദ മാച്ച്. മത്സരം തോറ്റെങ്കിലും പ്ലേയ് ഓഫ് യോഗ്യത നേടിയ ബാംഗ്ലൂര്‍ നാളത്തെ മത്സരത്തിന്റെ  അടിസ്ഥാനത്തില്‍ ഹൈദരാബാദിനെയോ കൊല്‍ക്കത്തയെയോ നേരിടേണ്ടി വരും.

സ്‌കോര്‍ ബോര്‍ഡ്:

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
152/7 (20)

ബാറ്റിംഗ്

  • ജോഷ് ഫിലിപ് – 12(17) – 4×1, 6×0
    c പൃഥ്വി ഷാ b റബാദ
  • ദേവ്ദത്ത് പടിക്കല്‍ – 50(41) – 4×5, 6×0
    b നോര്‍ട്‌ജെ
  • വിരാട്ട് കോഹ്ലി – 29(24) – 4×2, 6×1
    c സ്റ്റോയ്നിസ് b അശ്വിന്‍
  • എ ബി ഡിവില്ല്യേഴ്സ്സ് – 35(21) -4×1, 6×2
    റണ്‍ ഔട്ട് (രഹാനെ / പന്ത്)
  • ക്രിസ് മോറിസ് – 0(2)
    c പന്ത് b നോര്‍ട്‌ജെ
  • ശിവം ദുബെ – 17(11) – 4×2, 6×1
    c രഹാനെ b റബാദ
  • വാഷിങ്ങ്ടണ്‍ സുന്ദര്‍ – 0(1)
    നോട്ട് ഔട്ട്
  • ഇസുറു ഉദന – 4(2) – 4×1, 6×0
    c അയ്യര്‍ b നോര്‍ട്‌ജെ
  • ഷഹബാസ് അഹമ്മദ് – 1(1)
    നോട്ട് ഔട്ട്
  • മുഹമ്മദ് സിറാജ്
  • യുസ്വേന്ദ്ര ചഹാല്‍

എക്‌സ്ട്രാസ് – 4

ബൗളിംഗ്

  • ഡാനിയേല്‍ ഷാംസ് – 40/0 (4)
  • രവിചന്ദ്ര അശ്വിന്‍ – 18/1 (4)
  • ആന്റിച്ച് നോര്‍ട്‌ജെ – 33/3 (4)
  • കാഗിസൊ റബാദ – 30/2 (4)
  • അക്‌സര്‍ പട്ടേല്‍- 30/0 (4)

ഡല്‍ഹി ക്യാപിറ്റല്‍സ്
154/4 (19)

ബാറ്റിംഗ്

  • പൃഥ്വി ഷാ -9(6) – 4×2, 6×0
    b മുഹമ്മദ് സിറാജ്
  • ശിഖര്‍ ധവാന്‍ – 54(41) – 4×6, 6×0
    c ദുബെ b ഷഹബാസ് അഹമ്മദ്
  • അജിങ്ക്യ രഹാനെ – 60(46) – 4×5, 6×1
    c ദുബെ b വാഷിങ്ങ്ടണ്‍ സുന്ദര്‍
  • ശ്രേയസ് അയ്യര്‍ – 7(9) – 4×0, 6×0
    c മുഹമ്മദ് സിറാജ് b ഷഹബാസ് അഹമ്മദ്
  • ഋഷഭ് പന്ത് – 8(7) – 4×1, 6×0
    നോട്ട് ഔട്ട്
  • മാര്‍ക്കസ് സ്റ്റോയ്നിസ് – 10(5) – 4×0, 6×1
    നോട്ട് ഔട്ട്
  • അക്‌സര്‍ പട്ടേല്‍
  • ഡാനിയേല്‍ ഷാംസ്
  • കാഗിസോ റബാദ
  • രവിചന്ദ്ര അശ്വിന്‍
  • ആന്റിച്ച് നോര്‍ട്ട്‌ജെ

എക്‌സ്ട്രാസ് – 4

ബൗളിംഗ്

  • ക്രിസ് മോറിസ് – 19/0 (2)
  • മുഹമ്മദ് സിറാജ് – 29/1 (3)
  • വാഷിങ്ങ്ടണ്‍ സുന്ദര്‍ – 24/1 (4)
  • ഇസുറു ഉദന – 24/0 (2)
  • യുസ്വേന്ദ്ര ചഹാല്‍ – 29/0 (4)
  • ഷഹബാസ് അഹമ്മദ് – 26/2 (4)

 

ഡ്രീം 11 ഐ പി എല്‍ 2020

ഇന്നത്തെ മത്സരം (03.11.2020)

സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്/
മുംബൈ ഇന്‍ഡ്യന്‍സ്

സ്പോര്‍ട്സ് ഡെസ്ക്  : സുജിത്ത് രാമന്‍

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.