ഇഡി സംഘം ബിനീഷിന്റെ വീട്ടിൽ; കൂടെ സിആർപിഎഫും കർണാടക പൊലീസും
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിൽ എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തുന്നു. ബെംഗളൂരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കര്‍ണാടക പൊലീസും സിആര്‍പിഎഫും സംഘത്തോടൊപ്പമുണ്ട്.
ഇന്നലെ തിരുവനന്തപുരത്തെത്തിയ സംഘം രാവിലെ 9.30ഓടെയാണ് മരുതുംകുഴിയിലെ വീട്ടിലെത്തിയത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിനു മുന്നിലെ ഫ്ലാറ്റിലാണ് ഇപ്പോള്‍ താമസം.ബിനീഷിന്റെ പേരിലുള്ള കോടിയേരി എന്ന വീട്ടീലാണ് റെയിഡ് നടക്കുന്നത്. രാവിലെ ഒമ്പത് മണിയോടെ എത്തിയ ആറംഗ ഇ ഡി സംഘം സ്ഥലത്ത് എത്തിയിരുന്നുവെങ്കിലും വീട്ടില്‍ ആരുമില്ലാത്തതിനാല്‍ കാത്തിരിക്കേണ്ടി വന്നു. പിന്നീട് ഭാര്യ അടക്കമുള്ളവര്‍ എത്തിയാണ് പരിശോധനക്ക് വീട് തുറന്ന് കൊടുത്തത്.
2012-19ല്‍ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിനീഷുമായി ബന്ധമുള്ളവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.