Follow the News Bengaluru channel on WhatsApp

ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളരു : കർണാടകയിൽ ദീപാവലിയോടനുബന്ധിച്ച് പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കോവിഡ് പശ്ചാത്തലത്തിലാണ് സർക്കാർ നടപടിയെന്നും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വിദഗ്ദരുമായി ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനത്തിലെത്തിയത്. ഒഡീഷ, രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ആഘോഷങ്ങൾക്ക് പടക്കം ഉപയോഗിക്കുന്നതിന് നേരത്തെ നിരോധനം കൊണ്ടുവന്നിരുന്നു.

ഈ വിഷയത്തില്‍ കോവിഡ് 19 സാങ്കേതിക സമിതി അംഗങ്ങളും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തിയതായി ആരോഗ്യ മന്ത്രി ഡോക്ടര്‍ സുധാകര്‍ നേരത്തെ വിശദമാക്കിയിരുന്നു. അന്തരീക്ഷ മലിനീകരണത്തിന് ഹേതുവായ പടക്കങ്ങള്‍ കോവിഡ് 19 രോഗികളെ പ്രതികൂലമായി ബാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നതായും മന്ത്രി ഡോക്ടര്‍ സുധാകര്‍ പറഞ്ഞു.

കോവിഡ് 19 ശ്വാസകോശത്തെയാണ് പ്രധാനമായും ബാധിക്കുന്നതെന്നിരിക്കെ, ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന കരിമരുന്ന് പ്രയോഗങ്ങള്‍ നിലവില്‍ കോവിഡ് ഭേദമായവരിലും വിപരീത ഫലങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന് കോവിഡ് സാങ്കേതിക സമിതി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.