ബീഹാറില്‍ എന്‍ഡിഎ സഖ്യത്തിന് ഭരണ തുടര്‍ച്ച

പറ്റ്‌ന: ബീഹാറില്‍ കഴിഞ്ഞ പത്തൊമ്പത് മണിക്കൂറോളം നീണ്ട ആകാംക്ഷകള്‍ക്കൊടുവില്‍ നേരിയ ഭൂരിപക്ഷത്തില്‍ എന്‍ഡിഎ സഖ്യം ഭരണ തുടര്‍ച്ച നേടി. 243 അംഗ സഭയില്‍ എന്‍ഡിഎ 125 സീറ്റുകള്‍ നേടി. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്. ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യം 110 സീറ്റുകളില്‍ വിജയിച്ചു. 75 സീറ്റുകള്‍ സ്വന്തമാക്കിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 74 സീറ്റുകളുമായി ബിജെപിയാണ് തൊട്ടു പിറകില്‍. അധികാരം നിലനിര്‍ത്താനായെന്ന് ആശ്വസിക്കാമെങ്കിലും നിതീഷ് കുമാറിന്റെ ജെഡിയു നേടിയത് 43 സീറ്റുകള്‍ മാത്രമാണ്.

70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് വെറും 19 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലേറെ മുന്നേറി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടങ്ങളില്‍ വിജയം കൊയ്തു. അസാദുദ്ദീന്‍ ഉവൈസിയുടെ എം ഐ എം ഐ എം അഞ്ച് സീറ്റുകള്‍ നേടി. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി. ജെഡിയുവിനോട് പിണങ്ങി ഒറ്റക്ക് മത്സരിച്ച രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ ജെ പി വെറും ഒറ്റ സീറ്റില്‍ ഒതുങ്ങി.

രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ അര്‍ധരാത്രി വരെ പിന്നിട്ടു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ മുന്നിട്ടു നിന്നത് തേജ്വസി യാദവ് നയിച്ച മഹാ സഖ്യമാണ്. ഒരു ഘട്ടത്തില്‍ മഹാസഖ്യം അധികാരത്തിലെത്തുമെന്ന പ്രതീക്ഷവരെ ഉണ്ടായി. പതിയെ എന്‍ഡിഎക്ക് അനുകൂലമായ രീതിയില്‍ ഫലം മാറി. രാത്രി ഏഴര മണിയോടെ വീണ്ടും ഇരു മുന്നണികളും ഒപ്പത്തിനൊപ്പമായി. ലീഡ് നിലനിര്‍ത്തി മുന്നേറിയ എന്‍ഡിഎ സഖ്യം ഒടുവില്‍ ഭരണ തുടര്‍ച്ച ഉറപ്പിക്കുകയായിരുന്നു.

ഇടതുപക്ഷം സ്വന്തമാക്കിയ 16 സീറ്റുകളില്‍ 12 എണ്ണം സിപിഐ എംഎല്‍-ലും രണ്ടെണ്ണം വീതം സി പി ഐയും സിപിഎമ്മും നേടിയതാണ്.  മഞ്ജി, വിഭൂതിപൂര്‍ മണ്ഡലങ്ങളിലാണ് സിപിഎം വിജയിച്ചത്. തേഗ്ര, ബക്രി മണ്ഡലങ്ങളിലാണ് സിപിഐ ജയിച്ചത്. നീണ്ട രണ്ടര ദശകത്തിന് ശേഷമാണ് ഇടതുപക്ഷത്തിന് ബീഹാറിൽ 15 സീറ്റുകളിൽ കൂടുതൽ ലഭിക്കുന്നത്.

മഹാസഖ്യത്തെ നയിച്ച തേജ്വസി യാദവിന്റെ ആര്‍ജെഡി മത്സരിച്ച 75 സീറ്റുകളില്‍ 75 എണ്ണത്തിലും വിജയിക്കാനായി എന്നത് ശ്രദ്ധേയമാണ്. ബീഹാര്‍ രാഷ്ട്രീയത്തില്‍ ലാലു പ്രസാദ് യാദവിന്റെ മികച പിന്തുടര്‍ച്ചക്കാരനായിട്ടായിരിക്കും ഇനി മുതല്‍ തേജ്വസി യാദവിനെ രാഷ്ട്രീയ ലോകം പരിഗണിക്കുക.

എന്‍ഡിഎ സഖ്യത്തെ വീണ്ടും അധികാരത്തിലേക്കെത്തിച്ച ബീഹാറിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും നന്ദി അറിയിച്ചു. അതേ സമയം തിരഞ്ഞടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു എന്ന് ആരോപിച്ച് ആര്‍ ജെ ഡി രംഗത്തെത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.