കർണാടകയിൽ കോളേജുകൾ തുറന്നു; ആദ്യ ദിനത്തിൽ വിദ്യാർത്ഥികൾ കുറവ്

ബെംഗളൂരു : കോവിഡ് പ്രതിസന്ധിയേ തുടർന്ന് കഴിഞ്ഞ എട്ടു മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ബിരുദ, എഞ്ചിനീയറിംഗ്, ഡിപ്ലോമ കോളേജുകൾ ഇന്നലെ മുതൽ തുറന്ന് പ്രവർത്തനമാരംഭിച്ചു. എന്നാൽ ആദ്യ ദിനത്തിൽ ക്ലാസിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പലരും ഓൺലൈൻ ക്ലാസുകളിൽ തുടരാനാണ് താത്പര്യം പ്രകടിപ്പിച്ചത്.  ദീപാവലിയുടെ അവധികഴിഞ്ഞ് ഈ ആഴ്ചയുടെ അവസാനത്തോടെ കൂടുതൽ വിദ്യാർത്ഥികൾ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാനത്തെ പല കോളേജുകളിലും പത്തു മുതൽ ഇരുപതു ശതമാനത്തോളമായിരുന്നു ഹാജർ നില. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതും ഒട്ടേറെ പേർക്ക് തിരിച്ചടിയായി. ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത് എന്നാൽ ഫലം ലഭിക്കാൻ വൈകുന്നതാണ് തടസ്സം. അതേ സമയം ബെംഗളൂരുവിലെ ചില സ്വകാര്യ കോളേജുകളിൽ പരിശോധനക്കുള്ള സൗകര്യം കോളേജ് അധികൃതർ തന്നെ ഒരുക്കിയിട്ടുണ്ട്. ബിബിഎംപി പരിധിയിലെ എല്ലാ കോളേജുകൾക്കു സമീപത്തും മൊബൈൽ സാമ്പിൾ പരിശോധന യൂണിറ്റ് സ്ഥാപിക്കുമെന്ന് കമ്മീഷണർ മഞ്ജുനാഥപ്രസാദ് അറിയിച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.