ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ ആറിരട്ടിയെന്ന് റിപ്പോര്‍ട്ട്. സിവില്‍ രജിസ്ട്രേഷൻ സിസ്റ്റം (CRS) അടിസ്ഥാനമാക്കിയുള്ള ഔദ്യോഗിക ഡാറ്റ കേന്ദ്രം പുറത്തുവിട്ടു. ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2021 ലെ മരണങ്ങളുടെ വർധനവ് ഏകദേശം 20 ലക്ഷമാണ്.
ഇത് നേരത്തെ രേഖപ്പെടുത്തിയിരുന്നു ആ വർഷത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യയായ 3.3 ലക്ഷത്തിന്റെ ആറിരട്ടിയാണ്. നാല് വർഷങ്ങള്‍ക്ക് ശേഷം പുറത്തുവിട്ട കണക്കു പ്രകാരം 26.0% വർധനവാണ് മരണ സംഖ്യയില്‍ 2020ല്‍ നിന്ന് 2021ലേക്ക് എത്തിയപ്പോള്‍ ഉണ്ടായത്. ഏറ്റവും കൂടുതല്‍ മരണസംഖ്യ കുറച്ചു കാണിച്ചത് ഗുജറാത്താണ്.
2021ല്‍ 5809 മരണമാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. യഥാർത്ഥത്തില്‍ സംഭവിച്ചതാകട്ടെ 1.95 ലക്ഷം (1,95,406) മരണവും. ഇത് സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കിന്റെ 33 മടങ്ങ് കൂടുതലാണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു. മധ്യപ്രദേശില്‍ ഔദ്യോഗിക കോവിഡ് സംഖ്യയേക്കാള്‍ 18 മടങ്ങ് കൂടുതലും പശ്ചിമ ബംഗാളില്‍ 15 മടങ്ങ് കൂടുതലുമാണ് അധിക മരണങ്ങള്‍.
ബീഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും അധിക മരണങ്ങള്‍ ഔദ്യോഗിക കോവിഡ് സംഖ്യയേക്കാള്‍ 10 മടങ്ങ് കൂടുതലാണ്. ആ വർഷത്തെ ഔദ്യോഗിക കോവിഡ് മരണസംഖ്യയും കണക്കാക്കിയ അധിക മരണനിരക്കും തമ്മിലുള്ള ഏറ്റവും കുറഞ്ഞ വ്യത്യാസം കേരളം, ഉത്തരാഖണ്ഡ്, അസം, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലാണെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു.
അതായത് യഥാർത്ഥ കണക്കുകള്‍ പങ്കുവെച്ചത് ഈ അഞ്ച് സംസ്ഥാനങ്ങളാണ്. 2021ലെ കോവിഡ് വർഷത്തില്‍, കോവിഡിന് മുമ്ബുള്ള അവസാന വർഷമായ 2019 നെ അപേക്ഷിച്ച് ഏകദേശം 25.8 ലക്ഷം മരണങ്ങള്‍ ഇന്ത്യയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ എല്ലാ മരണങ്ങളും കോവിഡ് മൂലമല്ല, എന്നാല്‍പ്പോലും 2019 നെ അപേക്ഷിച്ച് 20 ലക്ഷം മരണങ്ങള്‍ കോവിഡ് വർഷം അധികം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാഭാവികമായി ഉണ്ടായ ജനസംഖ്യ വർധനവിലൂടെ മരണനിരക്ക് കൂടിയെന്ന് സ്ഥാപിക്കാൻ ശ്രമിച്ചാല്‍ പോലും രണ്ട് വർഷങ്ങള്‍ക്ക് മുമ്പ് രേഖപ്പെടുത്തിയ മരണ നിരക്കിനേക്കാള്‍ ആറിരട്ടി മരണം 2021 ല്‍ നടന്നുവെന്നത് കാണാതെ പോകാനാകുന്ന വസ്തുതയല്ല.
TAGS : COVID
SUMMARY : 2 million more people died from Covid in the country in 2021 than reported
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…