Follow the News Bengaluru channel on WhatsApp

ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

പാലക്കാട് : ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിന് അടുത്ത് പൂളക്കാട് ആണ് സംഭവം. ആമില്‍ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയില്‍ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവര്‍ തന്നെ ആണ് പൊലീസിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചത്.

പൊലീസ് എത്തുന്ന സമയത്ത് വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്നു ഷാഹിദ. ഈ സമയത്ത് ഇവരുടെ ഭര്‍ത്താവ് സുലൈമാനും മറ്റുമക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയ ശേഷമാണ് ഇവരും വിവരമറിഞ്ഞത്.

ജില്ലാ പോലീസ് മേധാവി എസ് പി ആര്‍ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് സംഘം സംഭവം നടന്ന വീട്ടിലെത്തി. വിശദമായി ചോദ്യം ചെയ്യലിന് ശേഷം മാത്രമേ കൊലപാതക കാരണവും മറ്റ് കാര്യങ്ങളും വ്യക്തമാകുകയുള്ളു പോലീസ് പറഞ്ഞു.

അതേസമയം, ഷാഹിദക്ക് പുറത്തറിയുന്ന വിധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുട്ടികളോട് നന്നായി പെരുമാറുന്ന സ്വഭാവമായിരുന്നെന്നും ഇവര്‍ പറയുന്നു. മൂന്നുമക്കളാണ് ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്കുള്ളത്. മൂന്നുമാസം ഗര്‍ഭിണിയാണ് ഷാഹിദ.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.