Follow the News Bengaluru channel on WhatsApp

കഞ്ചാവുമായി രണ്ടു മലയാളി യുവാക്കള്‍ ബെംഗളൂരുവില്‍ പിടിയിലായി

ബെംഗളൂരു: കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് രണ്ട് മലയാളി യുവാക്കളെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. അനഘോഷ് (26), മുഹമ്മദ് ഫാരിസ്(27) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 12 ലക്ഷം വിലമതിക്കുന്ന രണ്ടു ലിറ്റര്‍ കഞ്ചാവും 1.3 ലിറ്റര്‍ ഹാഷിഷ് ഓയിലും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.

കഞ്ചാവ് വില്‍പ്പനയെ കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് സിസിബി ഉദ്യോഗസ്ഥര്‍ ഇരുവരും താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് പ്രതികള്‍ക്ക് ലഹരി വസ്തുക്കള്‍ വില്‍പ്പനക്കായി ലഭിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് വകുപ്പ് പ്രകാരം മഹാദേവപുര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്തര്‍ സംസ്ഥാന ലഹരികടത്തു സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.