Follow the News Bengaluru channel on WhatsApp

6 കാര്യങ്ങൾ ശ്രദ്ധിക്കൂ, നിങ്ങൾക്ക്‌ രോഗ പ്രതിരോധം എളുപ്പം നേടിയെടുക്കാം

ഡോ.എ കെ സയ്യദ് അനസ്
മെഡിക്കൽ ഓഫീസർ
 ഗവ. യുനാനി ഡിസ്പെൻസറി, പുനൂര്‍ 

 

വായു (ATMOSPHERIC AIR)

നമുക്ക്‌ എല്ലാവർക്കും അറിയാവുന്നത്‌ പോലെ ഓക്സിജനെ കുറിച്ചാണ്‌ ആദ്യം പറയുന്നത്‌. ശുദ്ധമായ വായു ശ്വസിച്ചാൽ മാത്രമേ നമ്മുടെ ആരോഗ്യം നില നിർത്താൻ സാധിക്കുകയുള്ളൂ എന്ന കാര്യം നമ്മുക്ക്‌ എല്ലാവർക്കും അറിയാം. കൂടാതെ ചില പ്രത്യേക സ്ഥലങ്ങളിൽ ജോലി (മൈനിങ്ങ്‌,ട്രാഫിക്ക്‌ പോലീസ്‌,etc) ചെയ്യുന്നവർ വായു ശ്വസിക്കുന്ന സമയത്ത്‌ കൃത്യമായി മുൻകരുതൽ എടുത്താൽ ശ്വാസംമുട്ട്‌, വലിവ്‌, സിഒപിഡി തുടങ്ങി അലർജ്ജി രോഗങ്ങളിൽ നിന്ന് ഒരു പരിധി വരെ തടയാൻ പറ്റും.

അതോടൊപ്പം വായുവിന്‌ കാലവസ്ഥയ്ക്ക്‌ അനുസരിച്ച്‌ അതിന്റെ സ്വഭാവത്തിനും (കൈഫിയാത്ത്‌) മാറ്റങ്ങൾ ഉണ്ടാകാറുണ്ട്.‌ ചൂടുകാലത്ത്‌ അന്തരീക്ഷം ചൂടാകുന്നതോടപ്പം വായുവും ചൂടുകൂടും. ആ സമയങ്ങളിൽ നാം തണുപ്പ്‌ പ്രകൃത ഭക്ഷണങ്ങൾ ഉൾപെടുത്തിയും, കഠിനമായ ജോലികൾ, വ്യായാമം, എന്നിവ ചെയ്യാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെ ചെയ്താൽ ശരീരത്തിന്‌ ബലക്ഷയം ഇല്ലാതെ ആരോഗ്യമുള്ള ശരീരവുമായി മുന്നോട്ട്‌ പോകാം.

ഭക്ഷണവും പാനീയങ്ങളും (FOOD &DRINKS)

ജീവൻ നിലനിർത്തുന്നതിലും രോഗ പ്രതിരോധ ശേഷി നേടിയെടുക്കുന്നതിലും ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും പങ്ക്‌ വളരെ വലുതാണ്‌. നല്ല ഭക്ഷണവും വെള്ളവും കഴിക്കുന്നതോടൊപ്പം നാം അത്‌ എങ്ങനെ കഴിക്കുന്നു എന്നതും നോക്കേണ്ടതാണ്.‌ ഇവിടെ നമുക്ക്‌ ആളുകളെ രണ്ടായി തരം തിരിക്കാം. ഒന്ന് ശരീരം ചൂട്‌ കൂടിയവർ (ഹറാറത്ത്).  രണ്ട്‌ തണുപ്പ് ‌(ബാരിദ്‌) ശരീര പ്രകൃതിയുള്ളവർ.(ഇത്‌ ഒട്ടുമിക്ക ആളുകളുടേയും ശരീര ചൂട്‌, ചലനം, ദഹന പ്രക്രിയ, വിയർപ്പ്‌, പൾസ്‌ തുടങ്ങിയവ വെച്ച്‌ യുനാനി ഡോക്ടർക്ക്‌ എളുപ്പം വിലയിരുത്താം). ഒരാളുടെ ശരീര പ്രകൃതി ഏതാണോ അതേ പ്രകൃതിയുള്ള (മിസാജ്‌) ഉള്ള ഭക്ഷണമാണ്‌ ആരോഗ്യമുള്ള ഒരു വ്യക്തി കൂടുതൽ കഴിക്കേണ്ടത്‌.

അങ്ങനെ ചൂട്‌ ശരീര പ്രകൃതമുള്ളവർ ഭക്ഷണം കഴിക്കുന്നതിന്റെ ഇടയിൽ നിർബന്ധപൂർവ്വം വെള്ളം കുടിക്കുവാനും തണുപ്പ്‌ ശരീര lപ്രകൃതമുള്ളവർ ഭക്ഷണം കഴിച്ച്‌ കഴിഞ്ഞ്‌ കുറച്ച്‌ സമയം കഴിഞ്ഞാൽ മാത്രമേ പാടുള്ളൂ എന്നതുമാണ്‌ യുനാനി നിയമം. ദഹന പ്രകിയ കൃത്യമായി നടക്കുകയും മറ്റു വയറ്‌ സംബന്ധമായ അസുഖത്തെ തടയാനും ഇത്‌ സഹായിക്കും.

ശരീര ചലനവും അതിന്റെ നിയന്ത്രണവും (PHYSICAL MOVEMENT & REPOSE)

ആരോഗ്യം നിലനിർത്താനും അസുഖം മാറാനും ശരീര ചലനവും അതിന്റെ നിയന്ത്രണവും പ്രധാനപെട്ടതാണ്‌. ശരീര ചലനമുണ്ടായാൽ മാത്രമേ നമ്മുടെ ശരീരത്തിൽ നിന്ന് വിസർജ്ജ്യ വസ്തുക്കൾ കൃത്യമായി പുറന്തള്ളൂ.. അത്പോലെ ശരീര ചലന നിയന്ത്രണം(സുക്കുൻ) ദഹനപ്രകിയയിൽ നിന്ന് ശരീരത്തിന്‌ ആവശ്യമായ ന്യൂട്രിയന്റ്സ്‌ വലിച്ചെടുക്കാൻ ശരീരം (റെസ്റ്റ്‌) ചലനം നിയന്ത്രണം നിർബന്ധമാണ്‌

ദഹനപ്രക്രിയ കൃത്യമാക്കാൻ ശരീര ചലനം നിർബന്ധമാണ്‌. കൂടുതൽ സമയം എടുത്ത്‌ ചെയ്ത്‌ തീർക്കാവുന്ന ചെറിയ വ്യായമങ്ങൾ ജീവിതത്തിൽ നിലനിർത്തുകയണെങ്കില്‍ അത്‌ നല്ല ദഹന പ്രക്രിയ ശരീരത്തിൽ നിലനിർത്തി ആരോഗ്യം സംരക്ഷിക്കും.

മാനസിക ചലനവും അതിന്റെ നിയന്ത്രണവും (PSYCHIC MOVEMENT & REPOSE)

ശാരീരികമായി നാം എത്ര ഫിറ്റായാലും മാനസിക സമ്മര്‍ദ്ദം ‌നമ്മെ വേട്ടയാടുകയാണെങ്കില്‍ പതിയെ അത് ശരീരത്തേയും തകര്‍ക്കും. മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ചെറിയ യാത്രകൾ, വിനോദങ്ങൾ എന്നിവ ജീവിതത്തിന്‍റെ ഭാഗമാക്കുക. നർമ്മം, സിനിമ, പാട്ട്, നല്ല സൗഹൃദങ്ങള്‍ ‌എന്നിവ പൊതുവെ നമ്മുടെ മാനസിക ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നതായി കാണാൻ നമ്മുക്ക്‌ പറ്റും.

ഭയം, ആധി, ഭീതി എന്നിവ നമ്മളെ പെട്ടന്ന് രോഗിയും മരണത്തിലേക്കും നയിക്കും. പ്രശസ്ത യുനാനി ഹക്കീം ഷെയ്കു റൈസ്‌ ഇബുനു സീന(അവിസെന്ന) അതിന്‌ ഒരു പരീക്ഷണവും നടത്തുകയുണ്ടായി. ഒരേ സമയം രണ്ട്‌ ആടുകളെ രണ്ട്‌ അടുത്ത്‌ സ്ഥാപിച്ച വേറെ വേറെ കൂട്ടിലാക്കി എന്നിട്ട്‌ ഒരു ആടിന്റെ കൂടിന്റെ പുറത്ത്‌ മറ്റേ ആട്‌ കാണാത്തവിധം ഒരു ചെന്നായയേ കെട്ടിയിട്ടു. കുറച്ച്‌ ദിവസങ്ങൾ ശേഷം ചെന്നായയെ കാണുന്ന ആട്‌ മരിക്കുകയും ചെന്നായയേ കാണാതിരുന്ന ആട്‌ നല്ല ആരോഗ്യത്തോടെ കൂട്ടിൽ നിന്ന് പുറത്ത്‌ വരുകയും ചെയുതു. ഇതിലൂടെ അദ്ദേഹം തെളിയിച്ചത്‌ മാനസിക ആരോഗ്യം എന്നതിന്റെ പ്രാധാന്യത്തെയാണ്‌..

ഉറക്കവും ഉണരലും (SLEEP & WAKFULNES )

ശരീരത്തിന്‌ ആവശ്യമായ ഉറക്കം നൽകിയില്ലെങ്കില്‍ ആരോഗ്യം പെട്ടന്ന് ഇല്ലാതാവുകയും രോഗിയാവുകയും ചെയ്യും. നമ്മുടെ കോശങ്ങൾക്ക്‌ ക്ഷീണമകറ്റാൻ കിട്ടുന്ന ഏക സമയമാണ്‌ ഉറക്കം.  മാത്രമല്ല ഉറക്കം കൊഴുപ്പിനെ ഒക്കെ ദഹിപ്പിക്കുന്നതിൽ വലിയ പങ്കാണ്‌ വഹിക്കുന്നത്‌. ആളുകളുടെ മിസാജ്‌ന്‌ അനുസരിച്ച്‌ ഉറക്കത്തിന്റെ ഘടനയും മാറും. എന്നിരുന്നാലും ഒരു 5-6 മണിക്കൂർ ഉറക്കം നല്ലതാണ്‌.

ഉണരുക എന്നതിൽ നമ്മുടെ ശരീരത്തിന്റെ വൈറ്റൽ പവർ മറ്റു പ്രവർത്തികൾ എന്നിവ നടക്കണമെങ്കിൽ നമ്മുക്ക്‌ ഉണരാതെ പറ്റില്ല. അതുപോലെ അമിത ഉറക്കം ഉള്ളവർക്ക്‌ നമ്മൾ മടി, ക്ഷീണം എന്നിവ കണ്ട്‌ വരാറുണ്ട്‌!

പുറന്തള്ളലും വലിച്ച്‌ എടുക്കലും (EVACUATION & RETENTION)

ശരീരം ഉൽപാദിപ്പിക്കുന്ന വെയ്സ്റ്റ്‌ മെറ്റീരിലുകളായ വിയർപ്പ്‌,  മൂത്രം, മലം എന്നിവ ശരിയായ അളവിൽ പുറത്ത്‌ പോയില്ലെങ്കിൽ മനുഷ്യന്‌ പല വിധ അസുഖങ്ങൾ ഉണ്ടാകും. പൈൽസ്‌, രക്തദൂ ഷ്യങ്ങൾ, ഗ്യാസ്റ്റ്രബിൾ, എംമ്പളോസം എന്നിവ ഉള്ളവര്‍  കൃത്യമായ ശോധന, മൂത്രത്തിന്റെ അളവ്‌ എന്നിവ എപ്പോഴും ശ്രദ്ധിക്കണം.

മേൽപറഞ്ഞ സംഗതി കൂടിയാലും ശരീരത്തിന്‌ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകും എപ്പോഴും വയറ്റിൽ നിന്ന് പൊകുന്ന അൾസറേറ്റീവ്‌ കൊളൈറ്റിസ്‌, ഇറിറ്റബൾ ബവൽ സിന്റ്ര്ം(IBS) തുടങ്ങിയവ ശരീരത്തിന്‌ ആവശ്യമായ പോഷകങ്ങൾ ലഭിക്കാത്ത അവസ്ഥ സൃഷ്ടിക്കുകയും തന്മൂലും നമ്മുടെ രോഗ പ്രതിരോധത്തിനും ആരോഗ്യത്തിനും ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകുകായും ചെയ്യും. അതിനാൽ കൂടുതലായി പുറന്തള്ളൽ പ്രകിയ നാം കൃത്യമായ അളവിലേക്ക്‌ എത്തിക്കുവാൻ ശ്രമിക്കണം..

മേൽ പറഞ്ഞ ആറ്‌ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രമേ ഒരു വ്യക്തിക്ക്‌ ശരിയായ ആരോഗ്യവും രോഗ പ്രതിരോധ ശേഷിയും നേടിയെടുക്കാന്‍ സാധിക്കുകയുള്ളു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.