Follow the News Bengaluru channel on WhatsApp

യുഡിഎഫ് കര്‍ണാടക ഹെബ്ബാള്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍

ബെംഗളൂരു : ലോക് ഡൗണ്‍കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് കൊടുത്ത പരിഗണന പോലും കൊടുക്കാതെ, കൊള്ള സംഘങ്ങളോടെന്നപോലെ പ്രവാസികളെ അതിര്‍ത്തിയില്‍ തടഞ്ഞ ഇടതു സര്‍ക്കാരിനെതിരെ വോട്ടവകാശം വിനിയോഗിക്കാന്‍ ഹെബ്ബാള്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പ്രമോദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ യുഡിഫ് നേതാക്കളായ റഹീം ചാവശ്ശേരി, ജെയ്‌സണ്‍ ലുക്കോസ്, ബിജു പ്‌ളാശ്ശേരില്‍, റെക്‌സിന്‍ എന്നിവര്‍ സംസാരിച്ചു.

യുഡിഎഫ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകളുള്ള പ്രവാസി മലയാളികളെ ഏകോപിപ്പിച്ചു കൊണ്ട് വിവിധ നിയമസഭാ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് കണ്‍വെന്‍ഷനുകള്‍ നടത്താന്‍ തീരുമാനിച്ചു. ഈ മാസം 31ന് ബുധനാഴ്ച ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ യുഡിഫ് കര്‍ണാടക സ്റ്റേറ്റ് കണ്‍വെന്‍ഷന്‍ നടക്കും. കെപിസിസി പ്രസിഡന്റ് ഡി. കെ. ശിവകുമാര്‍, രാമലിംഗറെഡ്ഡി, നസീര്‍ അഹമ്മദ്, കേരള പിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍.എ ഹാരിസ് എംഎല്‍എ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.