Follow the News Bengaluru channel on WhatsApp

കേരളത്തിലെ വോട്ടെടുപ്പ്: നാട്ടിലേക്കെത്താന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തി മുന്നണികള്‍

ബെംഗളൂരു: കേരളത്തില്‍ ഇന്ന് നടക്കുന്ന നിയമസഭാ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി ബെംഗളൂരുവില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യമേര്‍പ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍.

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് തിങ്കളാഴ്ച്ച രാത്രിയോടെ നിരവധി വാഹനങ്ങളാണ് വോട്ടര്‍മാരുമായി പുറപ്പെട്ടത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ചുള്ള വോട്ടഭ്യര്‍ഥനയും കഴിഞ്ഞ ദിവസങ്ങളില്‍ സജീവമായി നടന്നിരുന്നു. നേരിട്ടു കണ്ടും ഫോണില്‍ അഭ്യര്‍ഥിച്ചും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം അയച്ചും മലയാളികള്‍ ഒന്നിക്കുന്ന ഇടങ്ങളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തുമാണ് നാട്ടിലെ തെരഞ്ഞെടുപ്പിനായി യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി എന്നിയുടെ ബെംഗളൂരു മലയാളി ഘടകങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

25 ബസുകളടക്കം 32 ഓളം വാഹനങ്ങളാണ് യുഡിഎഫ് നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയത്. കാസറഗോഡ്, കണ്ണൂര്‍, കൂത്തുപറമ്പ്, മഞ്ചേശ്വരം, ഉദുമ, വടകര, കുറ്റ്യാടി അടക്കമുള്ള മലബാര്‍ മേഖലകളിലേക്കാണ് കൂടുതല്‍ വാഹനങ്ങളും ഏര്‍പ്പെടുത്തിയത്. തെക്കന്‍ കേരളത്തിലേക്ക് പോകുന്നവര്‍ക്ക് ട്രെയിന്‍, മറ്റു പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സംവിധാനങ്ങളും ചെയ്തു. അതേ സമയം ബസുകളും ട്രാവലറുകളും ഉള്‍പ്പെടെ കേരളത്തിലേക്ക് ഒട്ടേറെ വാഹനങ്ങള്‍ എല്‍ഡിഎഫ് കമ്മിറ്റികളും ഒരുക്കി. കാഞ്ഞങ്ങാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലേക്ക് ബിജെപി വോട്ടര്‍മാരെ എത്തിച്ചിരുന്നു. കര്‍ണാടകയിലെ പ്രമുഖ ബിജെപി മലയാളി വിഭാഗം നേതാക്കളൊക്കെ ആഴ്ചകളായി കേരളത്തില്‍ വിവിധ ഇടങ്ങളില്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളിലായിരുന്നു.

ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് നോട്ടീസ് വിതരണം ചെയ്യുന്ന എൽഡിഎഫ് പ്രവർത്തകർ

 

കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ വോട്ടെടുപ്പില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് പോയവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കര്‍ണാടക പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയും ഏറെ പേരിലും ഉണ്ടായിരുന്നു.

വോട്ടെടുപ്പില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് പുറപ്പെട്ടവരില്‍ ഏറെപേരും ബെംഗളൂരുവില്‍ നിന്നും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് പോയത്. കോവിഡ് പരിശോധനക്കുള്ള സൗകര്യങ്ങള്‍ സംഘടനകള്‍ ഒരുക്കിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇതേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാനാവും. നാട്ടിലെത്തിച്ച വോട്ടെര്‍മാരെ ബെംഗളൂരുവിലേക്ക് അതേ ബസില്‍ തിരിച്ചെത്തിക്കാനുള്ള സൗകര്യങ്ങളും സംഘടനകള്‍ ചെയ്തിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.