Follow the News Bengaluru channel on WhatsApp

ഡല്‍ഹിയിലെ ലോക്ഡൗണ്‍ മേയ് 24 വരെ നീട്ടി

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ലോക്ഡൗണ്‍ മേയ് 24 വരെ നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യമറിയിച്ചത്. രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഏപ്രില്‍ 20നാണ് ഡല്‍ഹി സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. വിവിധ ഭാഗങ്ങളിലെ മെഡിക്കല്‍ സൗകര്യങ്ങളും ഓക്‌സിജന്‍ ലഭ്യതയുള്ള കിടക്കകളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പിന്നീട് മേയ് 17 വരെ ലോക്ഡൗണ്‍ നീട്ടുകയായിരുന്നു.

രണ്ടാം തരംഗത്തെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ഡൗണാണ് ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കുറയാനുള്ള പ്രധാന കാരണമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം. ഒരു മാസത്തിനു ശേഷം വെള്ളിയാഴ്ച പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 10,000ന് താഴെ എത്തിയിരുന്നു. 8,506 കോവിഡ് കേസുകളാണ് വെള്ളിയാഴ്ച പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.