Follow the News Bengaluru channel on WhatsApp

ബ്ലാക്ക്​ ഫംഗസ്​: കർണാടകക്ക്​ ലഭിച്ചത്​ 1270 വയൽ മരുന്ന്​; ആവശ്യ​പ്പെട്ടത്​ 20000 വയൽ

ബെംഗളൂരു: സംസ്​ഥാനത്ത്​ ഭീതിജനിപ്പിക്കുന്ന വിധത്തിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം പടർന്നുപിടിക്കുമ്പോള്‍ മരുന്ന്​ ക്ഷാമം തിരിച്ചടിയാകുന്നു​. ആംഫോടെറിസിൻ-ബി എന്ന മരുന്നാണ്​ ബ്ലാക്ക്​ ഫംഗസ്​ അഥവാ മ്യൂക്കോർമൈക്കോസിസ്​ എന്ന രോഗത്തി​ന്‍റെ ചികിൽസക്കായി ഉപയോഗിക്കുന്നത്​. ഇതിന്‍റെ 20000 വയലുകൾ​ കർണാടക സർക്കാർ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നെങ്കിലും 1270 വയൽ മരുന്ന്​ മാത്രമാണ്​ അനുവദിച്ചത്​. ഇന്നലെ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത്​ മൊത്തം 8844 ബ്ലാക്ക്​ ഫംഗസ്​ കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തിട്ടുള്ളത്. ഇതിൽ 500 പേർ കർണാടകയിലാണ്​. ബ്ലാക്ക്​ ഫംഗസ്​ ബാധിത സംസ്​ഥാനങ്ങൾക്ക്​ എല്ലാമായി 23680 വയൽ മരുന്നാണ്​ കേന്ദ്രം അനുവദിച്ചത്​. ഇതിൽ 75 ശതമാനവും ബ്ലാക്ക്​ ഫംഗസ്​ രൂക്ഷമായ സംസ്ഥാനങ്ങൾക്കാണ്​ അനുവദിച്ചത്​.

കോവിഡ്​ ഗുരുതരമാകുന്ന രോഗികൾക്കായി ഉപയോഗിക്കുന്ന ഓക്​സിജൻ ഹ്യുമിഡിഫയറിൽ പൈപ്പ്​ വെള്ളം ഉപയോഗിക്കുന്നതാണ്​ ബ്ലാക്ക്​ ഫംഗസ്​ രോഗബാധ പടരാൻ പ്രധാന കാരണമെന്ന്​ ആരോഗ്യ മന്ത്രാലയം നിശ്​ചയിച്ച വിശദ പഠനകമ്മിററി അറിയിച്ചിട്ടുണ്ട്​. ഇതിന്​ പകരം ഡിസ്​റ്റിൽഡ്​ വാട്ടർ ആണ്​ ഉപയോഗിക്കേണ്ടതെന്ന്​ ആരോഗ്യമന്ത്രി ഡോ.കെ സുധാകർ പറഞ്ഞു. ഐ.സി.യുകളിൽ ഉപയോഗിക്കുന്ന കാനുലകളിലും മറ്റ്​ ഉപകരണങ്ങളിലും ബ്ലാക്ക്​ ഫംഗസിന്‍റെ വളർച്ചയും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്​. പുതിയ രോഗിയെ മാറ്റുന്നതിന്​ മുമ്പ്​ സമ്പൂർണ സാനിറ്റൈസേഷൻ വേണമെന്നും കമ്മിറ്റി നിർദേശിക്കുന്നു. അതേ സമയം ആംഫോടെറിസിൻ-ബി ഉപയോഗിച്ചുള്ള ചികിൽസ ചെലവേറിയതുമാണ്​. സർക്കാർ ആശുപത്രികളിൽ ബ്ലാക്ക്​ ഫംഗസ്​ ചികിൽസ സൗജന്യമാണെങ്കിലും ബെംഗലൂരുവിലെ ബൗറിങ്​ ആശുപത്രി ഇതിനകം നിറഞ്ഞുകഴിഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ഒരു വയലിന്​ 7000 രൂപയാണ്​ വില. ഒരു രോഗിക്ക്​ കുറഞ്ഞത്​ 70 വയൽ എങ്കിലും ആവശ്യമായി വരും. ഇത്​ 360 വയൽ വരെയായി ഉയരാനും സാധ്യതയുണ്ട്​. 70 വയൽ ആവശ്യമായി വരുന്നപക്ഷം 4.9 ലക്ഷം രൂപയാണ്​ സ്വകാര്യ ആശുപത്രിയിൽ ചികിൽസാ ചെലവായി വരുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.