മലയാളി മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മുംബൈയിൽ പൊള്ളലേറ്റ് മരിച്ചു
മുംബൈ: മുംബൈ മുൻ മുനിസിപ്പൽ കമ്മീഷണറും മലയാളിയുമായ കെ നളിനാക്ഷൻ (79) അന്തരിച്ചു. പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പൂജ നടത്തുന്നതിനിടെ മുണ്ടിന് തീപിടിച്ച അദ്ദേഹത്തെ ഗുരുതരമായി പൊള്ളലേറ്റതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് പാറേപ്പടി കൊളങ്ങരടത്ത് വീട്ടില്‍ പരേതനായ സുകുമാരൻ്റേയും ഇന്ദുലേഖയുടേയും മകനാണ്.
1967 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 1999 മുതൽ 2001 വരെ മുംബൈ മുനിസിപ്പൽ കമ്മീഷണറായി ജോലി ചെയ്ത അദ്ദേഹം പിന്നീട് മഹാരാഷ്ട്രയിൽ ഗതാഗത, എക്സൈസ് വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായി. വിരമിച്ച ശേഷം മുംബൈ ചർച്ച്ഗേറ്റിലുള്ള അപ്പാർട്ട്മെന്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 13 വർഷം മഹാരാഷ്ട്ര ഐ.എ.എസ് അസോയേഷൻ പ്രസിഡണ്ടായിരുന്നു.
ഭാര്യ: ഐറ (പ്രശസ്ത ഭിഷഗ്വരൻ പരേതനായ ഡോ. പി.പി പത്മനാഭൻ്റെ മകൾ). മകൾ: സമീർ (എഞ്ചിനീയർ, പൂനെ), ശ്രീജിത്ത് (ഡോക്ടർ, മുംബൈ), ശൈലേഷ് (ബാങ്കിംഗ് സർവീസ്, ഹോങ് കോങ്ങ്). സംസ്കാരം മുംബൈയിൽ നടക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.