Follow the News Bengaluru channel on WhatsApp

സ്‌കൂളുകള്‍ തുറക്കാമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ഡോ. ബല്‍റാം ഭാഗര്‍ഗവ. എന്നാല്‍ ഇതു സംബന്ധിച്ച് അതാത് സംസ്ഥാനങ്ങളാണ് തീരുമാനമെടുക്കേണ്ടതെന്നും ഭാര്‍ഗവ പറഞ്ഞു. മുതിര്‍ന്നവരെക്കാളും മെച്ചപ്പെട്ട രീതിയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്കു കഴിയുമെന്നതിനാല്‍ ആദ്യം പ്രൈമറി ക്ലാസുകള്‍ തുടങ്ങാമെന്നാണ് ഭാര്‍ഗവയുടെ നിര്‍ദേശം. മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക് ആദ്യം സ്‌കൂള്‍ ആരംഭിക്കാമെന്ന് മുമ്പ് പറഞ്ഞിരുന്നെങ്കിലും ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസിലെ കുട്ടികളെയാണ് ആദ്യം അനുവദിക്കേണ്ടതെന്നും ഭാര്‍ഗവ നിര്‍ദേശിച്ചു. കോവിഡിന്റെ പല തരംഗങ്ങള്‍ വന്നുപോയപ്പോഴും നിരവധി സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അവരുടെ സ്‌ക്കൂളുകള്‍ അടച്ചിട്ടിരുന്നില്ലെന്നും ഭാര്‍ഗവ ചൂണ്ടിക്കാട്ടുന്നു. ‘ഇന്ത്യയില്‍ സ്‌ക്കൂളുകള്‍ തുറക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ആദ്യഘട്ടത്തില്‍ അത് പ്രൈമറി സ്‌ക്കൂളുകള്‍ തന്നെയാവാം. എന്നാല്‍ സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍മാര്‍, അധ്യാപകര്‍ മറ്റ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം. നിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 5 ശതമാനത്തില്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ തുറക്കാമെന്നു നേരത്തേ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയും നിര്‍ദേശിച്ചിരുന്നു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.