Follow the News Bengaluru channel on WhatsApp

മംഗളൂരു- കാസറഗോഡ് റൂട്ടില്‍ ഒരാഴ്ചത്തേക്ക് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

മംഗളൂരു: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരുവിനും കാസറഗോഡിനും ഇടയിലുള്ള എല്ലാ സര്‍ക്കാര്‍ – സ്വകാര്യ ബസുകളും ഒരാഴ്ചത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ദക്ഷിണ കന്നഡ എംപി നളിന്‍ കുമാര്‍ കട്ടീലിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു.

ജില്ലയിലെ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്കുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തിയില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആഗസ്ത് ഏഴാം തീയതിവരെ ഇരു ജില്ലകള്‍ക്കും ഇടയിലുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തിവെക്കും. കേരളത്തില്‍ നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നളീന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു.

ജില്ലയിലെ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും രോഗം സ്ഥിരീകരിച്ചവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കേസെടുക്കാൻ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.വി. രാജേന്ദ്ര പറഞ്ഞു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.