Follow the News Bengaluru channel on WhatsApp

തന്റെ നായയുടെ രണ്ട് മണിക്കൂർ വിമാനയാത്രക്കായി ഉടമ ചിലവഴിച്ചത് 2.5 ലക്ഷത്തിലധികം രൂപ

മുംബൈ: മുംബൈയിൽ നിന്ന് ചെന്നൈയിലേക്കുള്ള തന്റെ നായയുടെ രണ്ട് മണിക്കൂർ യാത്രക്കായി ഉടമ ചിലവഴിച്ചത് 2.5 ലക്ഷത്തിലധികം രൂപ. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകേണ്ട ഒരാൾ തന്റെ വളർത്തുനായയ്ക്ക് യാത്ര ചെയ്യാനായി എയർ ഇന്ത്യ വിമാനത്തിന്റെ മുഴുവൻ ബിസിനസ് ക്ലാസ് ക്യാബിനും ബുക്ക് ചെയ്യുകയായിരുന്നു.

എയർ ഇന്ത്യ വിമാനമായ AI-671 – ലായിരുന്നു മാൾട്ടീസ് ഇനത്തിൽപെട്ട നായയുടെ ആഡംബര യാത്ര. എയർ ഇന്ത്യ മുംബൈ-ചെന്നൈ വിമാനത്തിൽ ഒരു ബിസിനസ് ക്ലാസ് സീറ്റിനുള്ള നിരക്ക് ഏകദേശം 20,000 രൂപയാണ്. എയർ ഇന്ത്യ എ 320 വിമാനത്തിലെ ജെ-ക്ലാസ് കാബിന് 12 സീറ്റുകളുണ്ടായിരുന്നു.

എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ നായ്ക്കൾ മുമ്പ് യാത്ര ചെയ്തിട്ടുണ്ട്. എന്നാലും, ഒരു വളർത്തുമൃഗത്തിനായി ഒരു ബിസിനസ് ക്യാബിൻ മുഴുവൻ ബുക്ക് ചെയ്യുന്നത് ഇതാദ്യമായാണ്. പാസഞ്ചർ ക്യാബിനിൽ വളർത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യൻ വിമാനക്കമ്പനിയാണ് എയർ ഇന്ത്യ.

ഒരു വിമാനത്തിൽ പരമാവധി രണ്ട് വളർത്തുമൃഗങ്ങളെ അനുവദിക്കുകയും ബുക്ക് ചെയ്ത ക്ലാസിന്റെ അവസാന നിരയിൽ വളർത്തുമൃഗത്തെ ഇരുത്തുകയും ചെയ്യുന്നതാണ് പതിവ്. കഴിഞ്ഞ വർഷം ജൂണിനും സെപ്റ്റംബറിനും ഇടയിൽ എയർ ഇന്ത്യ തങ്ങളുടെ ആഭ്യന്തര വിമാനങ്ങളിൽ 2,000 വളർത്തുമൃഗങ്ങളെ യാത്ര ചെയ്യാൻ അനുവദിച്ചിരുന്നതായി അധികൃതർ അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.