വടക്കന്‍ ബെംഗളൂരുവിൽ കനത്ത മഴ; നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലായി, നവംബര്‍ 26 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവില്‍ ഞായറാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ വടക്കന്‍ ബെംഗളുരുവിലെ നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. യെലഹങ്ക മേഖലയിലാണ് കൂടുതല്‍ നാശം വിതച്ചത്. ഇവിടെ 45 ഓളം പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. മഹാദേവപുര, വിദ്യാരണ്യപുര, അല്ലലസാന്ദ്ര, രാജരാജേശ്വരി നഗര്‍ എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളും അപ്പാര്‍ട്ടുമെന്റുകളുമാണ് വെള്ളത്തിനടിയിലായത്. ബി.ബി.എം.പിയും സംസ്ഥാന ദുരന്ത നിവാരണ സേനയും ബോട്ടുകൾ ഇറക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 603 കുടുംബംഗങ്ങളെ ഈ പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്

യെലഹങ്ക -ചിക്ക ബെല്ലാപുര, ബെംഗളൂരു- ദൊഡ്ഡ ബെല്ലാ പുര റോഡ് എന്നി റോഡുകളിലും വെള്ളം കയറിയിരുന്നു. ഭവാനി നഗര്‍, ടാറ്റാനഗര്‍, ബാലാജി ലേ ഔട്ട്, കൊടിഗെഹള്ളി, തിണ്ടലു, ബാഗലൂര്‍, ജക്കൂര്‍, ഹൊരമാവ്, ചൗഡേശ്വരി നഗര്‍, സുരഭി ലേ ഔട്ട് തുടങ്ങിയ പ്രദേശങ്ങളിലും മഴ സാരമായി ബാധിച്ചു. യെലഹങ്കയിലെ തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കേന്ദ്രീയ വിഹാര്‍ മുതല്‍ കൊഗിലു ക്രോസ് വരെയുള്ള സ്ഥലങ്ങളില്‍ നിരവധി അപ്പാര്‍ട്ട്‌മെന്റുകളുടെ താഴത്തെ നിലകള്‍ വെള്ളത്തിനടിയിലായി. നഗരത്തിലെ ഏറ്റവും വലിയ ടെക് പാര്‍ക്കുകളിലൊന്നായ മാന്യത ടെക് പാര്‍ക്കിലും വെള്ളം കയറി. വിമാനത്താവള റോഡില്‍ വെള്ളം കയറിയതിനാല്‍ ഈ ഭാഗങ്ങളിലെ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ മഴ കുറഞ്ഞതോടെ ഈ പ്രദേശങ്ങളിലെ വെള്ളം താഴ്ന്നു തുടങ്ങിയിട്ടുണ്ട്.

അതേ സമയം ബെംഗളൂരുവിലും സമീപ ജില്ലകളിലും ഈ മാസം 26 വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. തിങ്കളാഴ്ച പുലര്‍ച്ചെ വരെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് യെലഹങ്ക സോണിലാണ്.(153 മില്ലിമീറ്റര്‍), മഹാദേവപുര സോണിലെ ഹൊരമാവില്‍ 103 മില്ലിമിറ്ററും, വിദ്യാരണ്യപുരയില്‍ 153.6 മില്ലിമിറ്ററും മഴ രേഖപ്പെടുത്തി.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.