Follow the News Bengaluru channel on WhatsApp

വാരാന്ത്യ കര്‍ഫ്യൂ ദിവസങ്ങളില്‍ മദ്യവില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് എക്‌സൈസ് മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് വാരാന്ത്യ കര്‍ഫ്യൂ ദിവസങ്ങളില്‍ മദ്യവില്‍പ്പന ഉണ്ടായിരിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ഗോപാലയ്യ പറഞ്ഞു. സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പ്പന ഉണ്ടാവില്ലെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എല്ലാ  ഉദ്യോഗസ്ഥന്‍മാര്‍ക്കും നല്‍കിയതായും മന്ത്രി അറിയിച്ചു. ബെംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ബെംഗളൂരു അടക്കം സംസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി പറഞ്ഞു. മദ്യ ഷോപ്പുടമകള്‍ ഇതില്‍ ഇളവ് നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നുവെന്നും നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ സര്‍ക്കാര്‍ അത് തള്ളുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ മുതല്‍ തിങ്കളാഴ് പുലര്‍ച്ചെ വരെയാണ് സംസ്ഥാന വ്യാപകമായി വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരുവില്‍ വാരാന്ത്യ കര്‍ഫ്യൂവിന് പുറമെ പോലീസ് നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങള്‍ കര്‍ഫ്യൂ സമയങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് സിറ്റി പോലീസ് കമീഷണര്‍ കമാല്‍ പന്ത് അഭ്യര്‍ത്ഥിച്ചു.

അതേ സമയം സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 8449 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 107 പേര്‍ക്ക് ഒമിക്രോണ്‍ പേര്‍ക്ക് സ്ഥിരീകരിച്ചു. ബെംഗളൂരുവില്‍ 6812 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ സജീവ കേസുകളുടെ എണ്ണം 25370 ആയി ഉയര്‍ന്നു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 30113 ആണ്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.