Follow the News Bengaluru channel on WhatsApp

6 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി മൂന്ന് മലയാളികളടക്കം നാല് പേർ അറസ്റ്റിൽ

 

മംഗളൂരു: 6 ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് മലയാളികളടക്കം നാല് പേർ മംഗളൂരുവിൽ അറസ്റ്റിലായി. കാസറഗോഡ് സ്വദേശികളായ മുഹമ്മദ് റമീസ് (24), മുഹയിദ്ദീൻ റഷിദ് (24), അബ്ദുൾ റൗഫ് (35), ബെംഗളൂരു മഡിവാള സ്വദേശിനി സബിത (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 125 ഗ്രാം എം.ഡി.എം.എ, ആറ് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ അളവ് തൂക്ക യന്ത്രം, ഒരു മാരുതി റിറ്റ്സ് കാർ എന്നിവയടക്കം 9,82,000 രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറിയിച്ചു.

ബെംഗളൂരുവിൽ നിന്നും മംഗളൂരുവിലേക്ക് കാറിൽ മയക്കുമരുന്നുമായി വരികയായിരുന്ന സംഘത്തെ പടീൽ എന്ന സ്ഥലത്തുവെച്ച് പിടികൂടുകയായിരുന്നു. പിടിയിലായ മുഹമ്മദ് റമീസ് സമാനമായ രണ്ട് കേസുകളിൽ നേരത്തെ പിടിയിലായിട്ടുണ്ട്. ജയിൽ ശിക്ഷക്ക് ശേഷം ആറ് മാസം മുമ്പാണ് ഇയാൾ പുറത്തിറങ്ങിയത്. പിടിയിലായവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.