Follow the News Bengaluru channel on WhatsApp

പ്രധാനമന്ത്രി കിസാൻ യോജനയിൽ നിന്ന് പണം ലഭിച്ചവരിൽ അനർഹരുണ്ടെന്ന് റിപ്പോർട്ട്; പണം തിരികെ വാങ്ങാൻ നടപടി ആരംഭിച്ച് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ കർഷകർക്കായി കേന്ദ്ര സർക്കാർ ഏതാനും വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി കിസാൻ യോജനയിൽ നിന്ന് പണം ലഭിച്ചവരിൽ അനർഹരുണ്ടെന്ന് റിപ്പോർട്ട്. സംസ്ഥാനതലങ്ങളിൽ തന്നെ ഇത്തരക്കാരുടെ വിശദാംശങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണ്. വിശദാംശങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, എത്രയും വേഗം പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അവർക്ക് നോട്ടീസ് അയയ്ക്കും.

നികുതി അടയ്ക്കുന്ന പലരും പ്രധാനമന്ത്രി കിസാൻ യോജനയുടെ പ്രയോജനം നേടുന്നുണ്ടെന്ന് കണ്ടെത്തി. ഇത്തരക്കാരെ കണ്ടെത്തി പണം തിരികെ നൽകുന്നതിനായി സർക്കാർ നോട്ടീസ് അയച്ചു തുടങ്ങിയിട്ടുണ്ട്. ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ്, രാജസാഥാൻ തുടങ്ങി പല സംസ്ഥാനങ്ങളിലും ആളുകൾക്ക് ഇതിനകം നോട്ടീസ് നൽകിയിട്ടുണ്ട്. പണം തിരികെ നൽകാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

പദ്ധതി പ്രകാരം സർക്കാർ ഓരോ വർഷവും 6000 രൂപയാണ് കർഷകർക്ക് നൽകിയിരുന്നത്. കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് മൂന്ന് ഗഡുക്കളായി 2000 രൂപ വീതമാണ് എത്തിയിരുന്നത്. അവസാന ഗഡു 2022 മെയ് 31 -ന് കൈമാറുകയും ചെയ്തു. നിരവധി കർഷകർക്ക് ഇതുവരെ 14000 രൂപ വരെ ലഭിച്ചിട്ടുണ്ട്. മോദി സർക്കാറിന്റെ ജനപ്രിയ പദ്ധതികളിലൊന്നായിരുന്നു പ്രധാനമന്ത്രി കിസാൻ യോജന.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.