റേഷൻ ലഭിക്കണമെങ്കിൽ ദേശീയ പതാക വാങ്ങണം: ലജ്ജാകരമെന്ന് വരുണ്‍ ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോയവരില്‍ ദേശീയ പതാകക്കായി 20 രൂപ ഈടാക്കുന്നതായുള്ള വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു വരുണ്‍ ഗാന്ധിയുടെ പരിഹാസം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ഭാരമായാല്‍ അത് നിര്‍ഭാഗ്യകരമാണെന്ന് കുറിച്ചുകൊണ്ടായിരുന്നു വരുൺ എംപി വീഡിയോ പങ്കുവെച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍ കുടികൊള്ളുന്ന ത്രിവര്‍ണ്ണ പതാകയുടെ വില ഈടാക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അര്‍ഹമായ ധാന്യത്തിന്റെ ഒരു വിഹിതം നിഷേധിക്കപ്പെടുന്നു. ആളുകള്‍ക്ക് റേഷന്‍ നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, റേഷന്‍ എടുക്കുന്ന ആര്‍ക്കും ഒരു പതാക വാങ്ങേണ്ടിവരുമെന്നും അല്ലെങ്കില്‍ ധാന്യങ്ങള്‍ ലഭിക്കില്ലെന്നും മുകളില്‍ നിന്ന് ഉത്തരവിട്ടിരുന്നുവെന്ന് വിതരണക്കാരന്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. പതാക വാങ്ങാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്ന രീതിയെക്കുറിച്ച്‌ സ്ത്രീകളും പരാതിപ്പെട്ടു.

‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പെയിൻ ആരംഭിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വീടുകളില്‍ പതാക ഉയര്‍ത്താന്‍ ജനങ്ങളെ പ്രേരിപ്പിച്ചതാണ് ഇതിനു കാരണം.
ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചില്‍ ജീവിക്കുന്ന പതാകയ്ക്ക് വിലയീടാക്കി പാവപ്പെട്ടവന്റെ അന്നം നിഷേധിക്കുന്നത് ലജ്ജാകരമാണെന്ന് വരുണ്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ കര്‍നാലിലെ ഒരു ന്യൂസ് പോര്‍ട്ടല്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ സര്‍ക്കാര്‍ നടത്തുന്ന ഡിപ്പോയില്‍ റേഷന്‍ വാങ്ങാന്‍ പോയ സന്ദര്‍ഭത്തില്‍ 20 രൂപ നല്‍കി ദേശീയ പതാക വാങ്ങാന്‍ ആളുകള്‍ നിര്‍ബന്ധിതരായി എന്ന് ആരോപിക്കുന്നത് കാണാം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.