Follow the News Bengaluru channel on WhatsApp

രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യു.ജി.സി; കര്‍ണാടകയിലും കേരളത്തിലും ഒരെണ്ണം വീതം, ലിസ്റ്റ് പുറത്ത് വിട്ട് യു.ജി.സി

ന്യൂഡല്‍ഹി: രാജ്യത്ത് 21 വ്യാജ സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നതായി യു.ജി.സി. ഇത്തരം സര്‍വകലാശാലകള്‍ക്ക് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ യോഗ്യതയില്ലെന്നും യു.ജി.സി. സെക്രട്ടറി രാജ്‌നിഷ് ജെയിന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിൽ അറിയിച്ചു. യു.ജി.സി നിയമത്തിന്റെ 25-ാംവകുപ്പ് പ്രകാരം ഇത്തരം സ്ഥാപനങ്ങള്‍ യൂണിവേഴ്സിറ്റി എന്ന് അവകാശപ്പെടുന്നത് നിയമ വിരുദ്ധമാണെന്നും യു.ജി.സി. വ്യക്തമാക്കി.

ഡല്‍ഹിയില്‍ എട്ടു സര്‍വകലാശാലകളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഏഴെണ്ണവും പശ്ചിമ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ രണ്ടു വീതവും പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടകയിലെ ബെളഗാവി ഗോഗക്കിലെ ബദഗാന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ സൊസൈറ്റിയും കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി കിഷനാട്ടം എന്നിവയും വ്യാജ സര്‍വകലാശാലകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

21 വ്യാജ സര്‍വകലാശാലകളുടെ പട്ടിക

 • ഡല്‍ഹി

  1. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആന്‍ഡ് ഫിസിക്കല്‍ ഹെല്‍ത്ത് സയന്‍സസ് (AIIPPHS), സ്റ്റേറ്റ് ഗവണ്‍മെന്റ് യൂണിവേഴ്‌സിറ്റി
  2. കൊമേഴ്‌സ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്. ദര്യഗഞ്ച്, ഡല്‍ഹി
  3. യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി
  4. വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, ഡല്‍ഹി
  5. ADR-കേന്ദ്രീകൃത ജൂറിഡിക്കല്‍ യൂണിവേഴ്‌സിറ്റി
  6. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ന്യൂഡല്‍ഹി
  7. വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്വയം തൊഴില്‍
  8. ആധ്യാത്മിക് വിശ്വവിദ്യാലയം (ആത്മീയ സര്‍വകലാശാല)

 • കര്‍ണാടക

  9. ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി

 • കേരളം

  10. സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനട്ടം

 • മഹാരാഷ്ട്ര

  11. രാജ അറബിക് യൂണിവേഴ്‌സിറ്റി, നാഗ്പൂര്‍

 • പശ്ചിമ ബംഗാള്‍

  12. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍
  13. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്

 • ഉത്തര്‍പ്രദേശ്

  14. ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ് (യുപി)
  15. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ലക്‌സ് ഹോമിയോപ്പതി, കാണ്‍പൂര്‍
  16. നേതാജി സുഭാഷ് ചന്ദ്രബോസ് യൂണിവേഴ്‌സിറ്റി (ഓപ്പണ്‍ യൂണിവേഴ്‌സിറ്റി)
  17. ഭാരതീയ ശിക്ഷാ പരിഷത്ത്

 • ഒഡീഷ

  18. നബഭാരത് ശിക്ഷാ പരിഷത്ത്
  19. നോര്‍ത്ത് ഒറീസ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി

 • പുതുച്ചേരി

  20. ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍

 • ആന്ധ്രാപ്രദേശ്

  21. ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.