Follow the News Bengaluru channel on WhatsApp

മൈസൂരു ദസറ ആഘോഷങ്ങൾക്ക് വർണാഭ തുടക്കം

ബെംഗളൂരു: കര്‍ണാടകയുടെ ദേശീയ ഉത്സവമായ മൈസൂരു ദസറക്ക് വര്‍ണാഭമായ തുടക്കം. ഒക്ടോബര്‍ 5 വരെ നീളുന്ന പത്ത് ദിവസത്തെ ആഘോഷങ്ങള്‍ക്ക് ചാമുണ്ഡി ഹില്‍സില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു തിരിതെളിച്ചു. ഇതാദ്യമായണ് ഒരു ഇന്ത്യന്‍ രാഷ്ട്രപതി ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. ചാമുണ്ഡി ഹില്‍സില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, ശോഭ കരന്തലജെ, സംസ്ഥാന മന്ത്രിമാരായ സോമശേഖര്‍, വി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ദസറ ആഘോഷങ്ങള്‍ക്ക് പകിട്ടേകാന്‍ മൈസൂരു കൊട്ടാരത്തിലും നഗരത്തിലും ദീപാലങ്കാരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വിവിധ സാംസ്‌കാരിക പരിപാടികളും ചലച്ചിത്രമേളയും ഭക്ഷ്യമേള, കായിക മേള, ഫ്‌ലവര്‍ ഷോ, മറ്റു കലാപ്രദര്‍ശനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ആഘോഷത്തിലെ പ്രധാന ഇനമായ ജംബുസവാരി വിജയദശമിദിനമായ ഒക്ടോബര്‍ അഞ്ചിന് നടക്കും. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇത്തവണ ദസറയാഘോഷം വിപുലമായി നടക്കുന്നത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.