Follow the News Bengaluru channel on WhatsApp

ഒല എസ് വൺ പ്രോ പുതിയ വേർഷൻ ഉടൻ വിപണിയിൽ

ഒല എസ് വൺ പ്രോയിലൂടെ പ്രീമിയം സ്‌കൂട്ടർ രംഗം ലക്ഷ്യമിട്ട ശേഷം സാധാരണക്കാർക്ക് താങ്ങാനാകുന്ന വിലയിൽ എസ് വണ്ണിറക്കി സ്‌കൂട്ടർ മാർക്കറ്റ് പിടിക്കാൻ ഒല ക്യാബ്സ് ഒരുങ്ങുന്നു. 80000 രൂപയിൽ താഴെ വിലയുള്ള ഒല എസ് വണിന്റെ പുതിയ വേർഷൻ ദീപാവലിക്കാണ് കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ജനപ്രിയ സ്‌കൂട്ടർ ബ്രാൻഡായ ഹോണ്ട ആക്ടീവയെ വെട്ടിക്കുകയാണ് ഇത്തവണ ഒലയുടെ ലക്ഷ്യം.

ഈ വർഷം ഓഗസ്റ്റിൽ ഒരു ലക്ഷം രൂപ വിലവരുന്ന എസ് വൺ മോഡൽ കമ്പനി പുറത്തിറക്കിയിരുന്നു. എസ് വൺ പ്രോയിലെ മിക്ക ഫീച്ചറുകളും അതിലും കുറഞ്ഞ വിലയിൽ ഇതിലൂടെ ലഭ്യമാക്കിയിരുന്നു. ഇപ്പോൾ അതിലും വില കുറഞ്ഞ മോഡലിറക്കി വിപണി പിടിക്കാനൊരുങ്ങുകയാണ് ഒല. ഈ നിരക്കിൽ ഇലക്ട്രിക് സ്‌കൂട്ടർ ലഭ്യമാക്കുന്നത് പെട്രോൾ സ്‌കൂട്ടറുകൾക്ക് വെല്ലുവിളിയുയർത്തും.

പുതിയ ഒല എസ് വൺ പഴയതിന്റെ അതേ സവിശേഷതകൾ നിലനിർത്തും. എസ് വണ്ണിൽ ചെറു ബാറ്ററിയാണുള്ളത്. 3 കെ.ഡബ്ല്യു.എച്ച് ബാറ്ററി അഞ്ചു മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാനാകും. മുഴുവൻ ചാർജാക്കിയാൽ എക്കോ മോഡിൽ 128 കിലോമീറ്റർ ഓടിക്കാനാകും. നോർമൽ, സ്പോർട്സ് മോഡുകളുമുണ്ട്. യഥാക്രമം 101, 90 കിലോമീറ്ററാണ് ഇവയുടെ റേഞ്ച്. എന്നാൽ എസ് വൺ പ്രോയിലുള്ള ഹൈപ്പർ മോഡ് ഈ മോഡലിനില്ല. എസ് വൺ പ്രോ ഇ- സ്‌കൂട്ടറിന് 1,39,999 രൂപയാണ് നിലവിൽ എക്സ് ഷോറൂം വില.

2024 ഓടെ തങ്ങളുടെ ഇലക്ട്രിക് കാർ പുറത്തിറക്കുമെന്ന് ഒല ഇലക്ട്രിക് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റത്തവണ ചാർജിൽ 500 കിലോമീറ്റർ വരെ കാർ ഓടിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 0-100 കിലോമീറ്റർ വരെ അക്സിലറേഷൻ നാലു സെക്കൻഡ് കൊണ്ട് സാധ്യമാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.