Follow the News Bengaluru channel on WhatsApp

പാഠപുസ്തകങ്ങൾ സ്വന്തമായി അച്ചടിക്കാൻ അനുമതി തേടി സ്വകാര്യ സ്കൂളുകൾ

ബെംഗളൂരു: പാഠപുസ്തകങ്ങൾ സ്വന്തമായി അച്ചടിക്കാൻ അനുവാദം തേടി കർണാടകയിലെ സ്വകാര്യസ്കൂളുകൾ. കർണാടക അൺഎയ്ഡഡ് സ്കൂൾസ് മാനേജ്മെന്റ് അസോസിയേഷനാണ് (കെയുഎസ്എംഎ) ഇത് സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

സ്വകാര്യ സ്കൂളുകൾക്കായി സർക്കാർ പ്രത്യേകം പാഠപുസ്തകങ്ങൾ നിഷ്കർഷിക്കരുത്. സ്കൂളുകൾക്ക് അവർക്ക് ഇഷ്ടമുള്ള പാഠപുസ്തകം തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്. സർക്കാർ നിഷ്കർഷിച്ച സിലബസ് മുറുകെപ്പിടിച്ച് പാഠപുസ്തകങ്ങൾ സ്വന്തം നിലയിൽ പുറത്തിറക്കുമെന്ന് ഹർജിയിൽ സ്വകാര്യ സ്കൂളുകൾ അറിയിച്ചു.

1983ലെ കർണാടക വിദ്യാഭ്യാസ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനത്തിലെ സംവരണ വ്യവസ്ഥകൾ, പാവപ്പെട്ട വിദ്യാർഥികൾക്ക് സ്വകാര്യ സ്കൂളിൽ നൽകുന്ന സംവരണം എന്നിവയാണ് ഇതിൽ പ്രധാനം.

സൗജന്യ വിദ്യാഭ്യാസം സംസ്ഥാനത്ത് നടപ്പാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടുണ്ട്. ഇത് നടപ്പാക്കിയാൽ സ്വകാര്യ അൺ എയ്ഡഡ് സ്കൂളുകളിലെ നിശ്ചിത സീറ്റുകൾ പാവപ്പെട്ട വിദ്യാർഥികൾക്കായി നീക്കിവെയ്ക്കണം. ഇതൊഴിവാക്കണമെന്നാണ് മാനേജ്മെന്റുകളുടെ ആവശ്യം.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.