Follow the News Bengaluru channel on WhatsApp

വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം; കാർ തടയാൻ ബോണറ്റിൽ പിടിച്ച യുവാവുമായി യുവതി സഞ്ചരിച്ചത് ഒരു കിലോമീറ്ററോളം, ദൃശ്യങ്ങൾ കാണാം

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ബോണറ്റിൽ അള്ളിപ്പിടിച്ച യുവാവുമായി യുവതി കാറോടിച്ചത് ഒരുകിലോമീറ്ററോളം. ബെംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലാണ് വാഹനം തടയാൻ ശ്രമിച്ച യുവാവിനെ ബോണറ്റിൽ വെച്ച് യുവതി അതിവേഗത്തിൽ കാറോടിച്ചത്.

ദിവസങ്ങൾക്കുള്ളിൽ നഗരത്തിലെ രണ്ടാമത്തെ സംഭവമാണിത്. ഒരു കിലോമീറ്ററോളം സഞ്ചരിച്ച ശേഷം യുവാവിന്റെ സുഹൃത്തുക്കൾ കാർ തടഞ്ഞുനിർത്തിയതോടെയാണ് യുവതി വാഹനം നിർത്താൻ തയ്യാറായത്.

പ്രിയങ്ക എന്ന യുവതിയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി നഗരത്തിൽ വാഹനവുമായി ചീറിപ്പാഞ്ഞ് പരാക്രമം കാണിച്ചത്. 

ദർശൻ എന്നയാളാണ് യുവതിയുടെ കാറിന്റെ ബോണറ്റിൽ കുടുങ്ങിയത്. ജ്ഞാനഭാരതി നഗറിൽവെച്ച് ഇരുവരുടെയും കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിനു പിന്നാലെ പ്രിയങ്കയും ദർശനും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്ന് യുവാവ് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും യുവതി അശ്ലീല ആംഗ്യം കാണിച്ച് കാറുമായി മുന്നോട്ടുപോകാനായി ശ്രമിച്ചു. ഇതോടെ കാറിന് മുന്നിലേക്കിറങ്ങി യുവാവ് തടയാൻ ഇവരെ ശ്രമിച്ചു. എന്നാൽ ഇത് വകവയ്ക്കാതെ യുവതി കാർ മുന്നോട്ടെടുക്കുകയും യുവാവ് കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിക്കുകയുമായിരുന്നു.

പിന്നീട് യുവതി കാർ നിർത്തിയതിന് പിന്നാലെ യുവാവും സുഹൃത്തുക്കളും കാറിന്റെ ചിലഭാഗങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. സംഭവത്തിൽ പ്രിയങ്കയ്ക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി ജ്ഞാനഭാരതി പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയിൽ ദർശനും മറ്റു അഞ്ച് സുഹൃത്തുക്കൾക്കും എതിരേയും കേസെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.