ബിജെപി വിട്ട മുൻ കോൺഗ്രസ് മന്ത്രി ജെ.ഡി.എസിൽ

ബെംഗളൂരു: മുൻ കോൺഗ്രസ് മന്ത്രി എ. മഞ്ചു ബി.ജെ.പി വിട്ട് ജെഡിഎസിൽ ചേർന്നു. ജെ.ഡി.എസ്. ദേശീയ പ്രസിഡണ്ട് എച്ച്.ഡി. ദേവഗൗഡ, നിയമസഭാ കക്ഷി നേതാവ് കുമാരസ്വാമി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
1999ൽ ബി.ജെ.പി സ്ഥാനാർഥിയായി അറക്കൽഗുഡിൽ നിന്നും നിയമസഭയിലെത്തിയ മഞ്ചു പിന്നീട് കോൺഗ്രസ് പാളയത്തിലെത്തി രണ്ടു തവണ എം.എൽ.എ ആയി. 2013 -ൽ സിദ്ധരാമയ്യ സർക്കാറിൽ മൃഗസംരക്ഷണ മന്ത്രിയായിരുന്നു. 2018-ൽ തിരഞ്ഞെടുപ്പിൽ തോറ്റതോടെ വീണ്ടും ബി.ജെ.പിയിൽ തിരിച്ചെത്തി. 2019-ൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്നും മത്സരിച്ചെങ്കിലും ജെ.ഡി.എസ് സ്ഥാനാർഥിയായിരുന്ന പ്രജ്വൽ രേവണ്ണയോട് തോറ്റു.
അറക്കൽഗുഡിൽ നിന്ന് ജെ.ഡി.എസ് സ്ഥാനാർഥിയായി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.