Follow the News Bengaluru channel on WhatsApp

വിവാഹബന്ധം വേർപിരിഞ്ഞതിനെചൊല്ലി തർക്കം; അധ്യാപികയായ മകളെ കൊലപ്പെടുത്തി പിതാവ്

ബെംഗളൂരു: വിവാഹബന്ധം വേർപെടുത്തിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ കോളേജ് അധ്യാപികയെ പിതാവ് അടിച്ചുകൊലപ്പെടുത്തി. നോർത്ത് ബെംഗളൂരു കൊടിഗെഹള്ളി സ്വദേശിയും സ്വകാര്യ കോളേജിലെ ഫാഷൻ ഡിസൈനിങ് വിഭാഗത്തിൽ അധ്യാപികയുമായ ആർ. ആശ(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ബി.ആർ. രമേശി(60)നെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം അർധരാത്രിയോടെ കൊടിഗെഹള്ളിയിലെ വീട്ടിൽവെച്ചാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. മകൾ മരിച്ച വിവരം പിറ്റേ ദിവസം രാവിലെ രമേശ് തന്നെയാണ് പോലീസ് കൺട്രോൾ റൂമിൽ അറിയിച്ചത്.

വീട്ടിനുള്ളിൽ തെന്നിവീണ് മരണം സംഭവിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. എന്നാൽ യുവതിയുടെ ശരീരത്തിലെ പരിക്കുകൾ സംശയത്തിനിടയാക്കി. തുടർന്ന് രമേശിനെ വിശദമായി ചോദ്യംചെയ്തതോടെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. രമേശും ഭാര്യയും മൂത്തമകളായ ആശയുമാണ് കൊടിഗെഹള്ളിയിലെ വീട്ടിൽ താമസിച്ചിരുന്നത്. രമേശിന്റെ രണ്ടാമത്തെ മകൾ ഡോക്ടറാണ്. കൊല്ലപ്പെട്ട ആശ അടുത്തിടെയാണ് ഭർത്താവുമായി വേർപിരിഞ്ഞ് മാതാപിതാക്കൾക്കൊപ്പം താമസം തുടങ്ങിയത്. 2020-ൽ മാതാപിതാക്കളുടെ എതിർപ്പ് മറികടന്ന് പ്രണയിച്ചയാളെയാണ് ആശ വിവാഹം ചെയ്തിരുന്നത്. എന്നാൽ, അടുത്തിടെ ഇരുവരും വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തിൽ രമേശ് ഏറെ അസ്വസ്ഥനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി അച്ഛനും മകളും ഇക്കാര്യത്തെച്ചൊല്ലി വഴക്കിട്ടിരുന്നതായി പോലീസ് പറഞ്ഞു.

തുടർന്ന് രമേശ് മരക്കഷണം കൊണ്ട് മകളുടെ തലയ്ക്കടിക്കുകയായിരുന്നു. സംഭവസമയം ആശയുടെ അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മറ്റൊരു മുറിയിലായതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല. മകളെ അടിച്ചുവീഴ്ത്തിയ ശേഷം സ്വന്തം മുറിയിലേക്ക് രമേശും ഉറങ്ങാൻ പോയി. പിറ്റേ ദിവസം രാവിലെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മകളെ മരിച്ചനിലയിൽ കണ്ടതെന്നും പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.