Follow the News Bengaluru channel on WhatsApp

വയസ് 92, നേട്ടം തിരഞ്ഞെടുപ്പ് വിജയം; പ്രായത്തെ വെല്ലുവിളിച്ച് ശിവശങ്കരപ്പ

ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ സ്ഥാനാർഥി ശാമന്നൂർ ശിവശങ്കരപ്പയ്ക്ക് (92) കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വിജയം.

കോൺഗ്രസ് സ്ഥാനാർഥിയായ ശിവശങ്കരപ്പ ദാവൻഗരെ സൗത്ത് നിയോജകമണ്ഡലത്തിൽ നിന്ന് എതിർ സ്ഥാനാർഥി ബിജെപിയുടെ അജയ് കുമാറിനേക്കാൾ 27,888 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. ശിവശങ്കരപ്പയ്ക്ക് 84,298 വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാൾ വോട്ടുകളുടെ എണ്ണവും ഭൂരിപക്ഷവും മെച്ചപ്പെടുത്തി.

ശിവശങ്കരപ്പ കർണാടകയിൽ നിന്ന് മത്സരിച്ച ഏറ്റവും സമ്പന്നരായ സ്ഥാനാർഥികളിലൊരാൾ കൂടിയാണ്. പ്രായമേറിയതിനാൽ പരസഹായത്താലാണ് നടക്കുന്നതെങ്കിലും മണ്ഡലത്തിലെ വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടഭ്യർഥിക്കാൻ ശിവശങ്കരപ്പ എത്തിയിരുന്നു. വോട്ടർമാർക്കും ശിവശങ്കരപ്പയെ ഏറെ മതിപ്പാണ്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന പ്രതിനിധി എന്നാണ് അദ്ദേഹത്തെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം.

1994-ൽ ദാവൻഗെരെ നിയോജക മണ്ഡലത്തിൽ നിന്നാണ് ശിവശങ്കരപ്പ ആദ്യമായി നിയമസഭയിൽ എത്തുന്നത്. പിന്നീട് 2004-ലും 2008-ലും 2013-ലും 2018-ലും ഇതേ മണ്ഡലത്തിൽ നിന്ന് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു, ഇതിനിടെ രണ്ട് തവണ ലോക്സഭാ സ്ഥാനാർഥിയായി. ഒരു തവണ ജയിച്ചു, ഒരു തവണ പരാജയപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പിൻഗാമിയും മകനുമായ എസ്.എസ്. മല്ലികാർജുനയും തിരഞ്ഞെടുപ്പ് ഗോദയിലുണ്ടായിരുന്നു. ദാവൻഗരെ നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായെത്തിയ മല്ലികാർജുനയും ജയം നേടി.

വീരശൈവ ലിംഗായത്ത് മഹാസഭയുടെ അധ്യക്ഷനായ ശിവശങ്കരപ്പയ്ക്കെതിരെ ബിജെപി മത്സരിപ്പിച്ചത് ലിംഗായത്ത് സമുദായത്തിൽനിന്നുള്ള അജയ് കുമാറിനെയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.