41 വിദ്യാര്‍ഥിനികളുടെ ലൈംഗിക പീഡന പരാതി; മെഡിക്കല്‍ കോളേജ് അനസ്‌തേഷ്യ വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

മധുര മെഡിക്കല്‍ കോളേജിൽ 41 പെണ്‍കുട്ടികൾ സമർപ്പിച്ച ലൈംഗിക പീഡന പരാതിയില്‍ നടപടി. അനസ്‌തേഷ്യ വിഭാഗം മേധാവി സയിദ് താഹിര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തു.

നിരവധി ആരോപണങ്ങള്‍ സയിദ് താഹിര്‍ ഹുസൈനെതിരെ ഉയര്‍ന്നുവന്നതോടെ മാനേജ്‌മെന്റ് അന്വേഷണ കമ്മിഷനെ നിയോഗിച്ചു. കമ്മിഷന്‍ മുന്‍പാകെ 41 പേര്‍ പരാതി നല്‍കിയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ പോലും അശ്ശീല ചുവയോടെ സംസാരിച്ചുവെന്നു പരാതിക്കാര്‍ കമ്മീഷനോട്‌ വെളിപ്പെടുത്തിയിരുന്നു. സയിദ് താഹിര്‍ ഹുസൈനെതിരെ കമ്മിഷന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

ഇതേതുടര്‍ന്നാണ് സയിദ് താഹിര്‍ ഹുസൈനെ സസ്‌പെന്‍ഡ് ചെയ്തത്. ഇക്കാര്യം കോളേജ് മേധാവി രത്‌നവേലന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെയും സയിദ് താഹിര്‍ ഹുസൈനെതിരെ ഇത്തരത്തില്‍ ആരോപണമുണ്ടായിട്ടുണ്ട്.

2017ല്‍ 27 പേര്‍ ഇയാൾക്കെതിരെ പരാതി നല്‍കിയിരുന്നു. എന്നാൽ അന്ന് സയിദിനെതിരെ നടപടിയെടുത്തില്ല. നിലവിൽ പരാതികള്‍ വ്യാജമാണെന്ന് സയിദ് പറഞ്ഞു. മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇഷ്ടപ്പെടാത്തവരാണു പരാതിക്ക് പിന്നില്‍ എന്നാണ് സയിദിന്റെ വാദം. അതേസമയം, വിഷയത്തില്‍ ഇതുവരെ കോളേജ് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.