Follow the News Bengaluru channel on WhatsApp

സംഘർഷം; ബിജെപി, ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് പരിക്കേറ്റു

ബെംഗളൂരു: ബണ്ട്വാൾ താലൂക്കിലെ മണി ജംഗ്ഷനിൽ കോൺഗ്രസ്-ബിജെപി-ബജ്‌റംഗ്ദൾ പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. ബണ്ട്വാൾ എംഎൽഎയുടെ വിജയാഘോഷത്തിനിടെ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിൽ കലാശിച്ചത്. കോൺഗ്രസ് എംഎൽഎയുടെ വിജയാഘോഷം അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരിപാടി നിർത്തിവെക്കാൻ ബിജെപി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തർക്കത്തിലേക്ക് നീങ്ങുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയായി രുന്നു. പേരാജെയിലെ ബജ്‌റംഗ്ദൾ കൺവീനർ മഹേന്ദ്ര, ബിജെപി പ്രവർത്തകൻ പ്രശാന്ത് നായിക് എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണി ജംഗ്ഷനിലൂടെ ഇരുവരും ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. ഒമ്‌നി കാറിലെത്തിയ പ്രതികൾ വടികൊണ്ട് ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണം നടത്തിയ രാകേഷ്, മണി മഞ്ജുനാഥ് (മഞ്ജു), പ്രവീൺ നായിക് (മലിംഗ) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും വിട്ട്ല പോലീസ് പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.