Follow the News Bengaluru channel on WhatsApp

കർണാടകയിൽ മലിനജലം കുടിച്ച പത്ത് വയസുകാരി മരിച്ചു

ബെംഗളൂരു: കർണാടകയിൽ മലിനജലം കുടിച്ച പത്ത് വയസുകാരി മരിച്ചു. കൊപ്പാളിലാണ് സംഭവം. ഇതോടെ ജില്ലയിൽ മലിനജലം കുടിച്ച് മരണപെട്ടവരുടെ സംഖ്യ മൂന്നായി ഉയർന്നു. ജില്ലയിലെ ബിജകൽ ഗ്രാമത്തിൽ താമസിക്കുന്ന നിർമ്മല എറപ്പ ബെലാഗൽ (10 വയസ്) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ പെൺകുട്ടിക്ക് ഛർദ്ദിയുടെയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

എന്നാൽ ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. മലിനജലം കുടിച്ച മറ്റു 40ലധികം പേർ ഇതിനോടകം വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മലിനജലം കുടിച്ച രണ്ട് പേർ ഇന്നലെ തന്നെ മരണപ്പെട്ടിരുന്നു. മാതാപിതാക്കൾ ജോലിക്കായി കേരളത്തിൽ പോയിരുന്നതിനാൽ ബന്ധുവിന്റെ വീട്ടിലായിരുന്നു കുട്ടി താമസിച്ചത്. സംഭവത്തെ തുടർന്ന് ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഗ്രാമത്തിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.

ഗ്രാമത്തിൽ ആരോഗ്യവകുപ്പ് താൽക്കാലിക ആരോഗ്യകേന്ദ്രം തുറന്നിട്ടുണ്ടെന്നും രോഗികളുടെ രക്തപരിശോധന നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ ഹെൽത്ത് ഓഫീസർ അളകനന്ദ മലഗി പറഞ്ഞു. ഗ്രാമത്തിലെ വെള്ളത്തിന്റെ സാമ്പിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മരണകാരണം വിദഗ്ധാഭിപ്രായത്തിന് ശേഷം മാത്രമേ വ്യക്തമാകുമെന്നും അവർ കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.