Follow the News Bengaluru channel on WhatsApp

രക്തത്തിലെ വിളര്‍ച്ചയ്ക്ക് പരിഹാരമായി ചോക്ലേറ്റ്; ബെംഗളൂരു ടെക്ക് സമിറ്റില്‍ ശ്രദ്ധേയമായി ‘വീചോക്ക്’

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ഏഷ്യയിലെ ഏറ്റവും വലിയ ടെക് സമിറ്റായ ബെംഗളൂരു ടെക് സമിറ്റില്‍ ശ്രദ്ധേയമായി ‘വീചോക്ക്’ ( (Veachoc). വ്യത്യസ്തവും ശ്രദ്ധേയവുമായ 13 ഓളം സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളാണ് ഇത്തവണത്തെ ടെക് സമീറ്റില്‍ പങ്കെടുത്തത്. രക്തത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് മൂലമുള്ള വിളര്‍ച്ചയ്ക്ക് പരിഹാരമായി മലയാളി സംരംഭകനും ആസ്പിരര്‍ സ്ഫിയര്‍ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ അബ്ദുല്‍ ജലീല്‍ കണ്ണൂര്‍ കണ്ടെത്തിയ വീചോക്ക് സമിറ്റിലെ സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളില്‍ ശ്രദ്ധേയമായി. കര്‍ണാടക ഐ.ടി. ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ, ഉന്നത വിദ്യാഭ്യാസ മന്ത്രി സുധാകര്‍ എന്നിവര്‍ പവലിയന്‍ സന്ദര്‍ശിച്ച് വീചോക്ക് ഏറ്റുവാങ്ങി.

സ്ത്രീകളിലും കുട്ടികളിലും നേരിടുന്ന രക്തത്തിലെ ഇരുമ്പിന്റെ അപര്യാപ്തയ്ക്ക് (IRON DEFICIENCY ANEMIA) പരിഹാരമായി നിരവധി ഔഷധങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന വീചോക്ക് ഏറെ ഫലപ്രദമാണ് എന്ന് പഠനങ്ങള്‍ ഇതിനകം തെളിയിച്ചിട്ടുണ്ട്. ഇരുമ്പിന്റെ കുറവ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

ക്രമരഹിതമായ ഹൃദയമിടിപ്പ്, മുന്‍കോപം, ക്ഷീണം, മുടി കൊഴിച്ചല്‍, കുറഞ്ഞ പ്രതിരോധശേഷി, വിളറിയമുഖവും ചര്‍മവും, ആര്‍ത്തവ വേദന, വയസ്സില്‍ കൂടുതല്‍ പ്രായം തോന്നിക്കുക, അനാരോഗ്യകരമായ വസ്തുക്കള്‍, ചോക്ക്, അരി, മണ്ണ് മുതലായവ കഴിക്കുക. ഉറക്കപ്രശ്‌നങ്ങള്‍, കുറഞ്ഞ ലൈംഗിക പ്രേരണ, തലകറക്കം, സന്ധി വേദന, വിശപ്പില്ലായ്മ തുടങ്ങിയ പലപ്രശ്‌നങ്ങലും പരിഹരിച്ചില്ലെങ്കില്‍ ഹൃദ്രോഗങ്ങള്‍, സ്ത്രീകള്‍ക്കിടയിലെ ഗര്‍ഭധാരണ പ്രശ്‌നങ്ങള്‍ തുടങ്ങിയ വലിയ് രോഗങ്ങള്‍ക്ക് അത് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ബെംഗളൂരു ടെക് സമിറ്റിനിടെ വീചോക്ക് പവലിയന്‍ സന്ദര്‍ശിക്കുന്ന കര്‍ണാടക ഐ.ടി. ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ

കുട്ടികളുടെ വളര്‍ച്ചയെയും വികാസത്തെയും ബാധിക്കുന്നതാണ് ഇത്തരമൊരു ആരോഗ്യ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള പ്രധാന മാര്‍ഗമാണ് അയേണ്‍ സപ്ലിമെന്റേഷന്‍ കഴിക്കുക എന്നത്.

അയേണ്‍ സമ്പൂര്‍ണമായി അടങ്ങിയിരിക്കുന്ന ?ഈ ചോക്ലേറ്റ് അനീമിയ കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് കമ്പനി സ്ഥാപകന്‍ എച്ച്.സി അബ്ദുല്‍ ജലീല്‍ പറഞ്ഞു. കുട്ടികള്‍ക്കടക്കം എല്ലാവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ചോക്ലേറ്റാണ് ‘വീചോക്ക്’ എന്നും ഇത്തരത്തിലുള്ള ഉല്‍പ്പന്നം ലോകത്ത് തെന്നെ ഇതാദ്യമാണെന്നും ഇത് പേറ്റന്റഡ് ഉല്‍പ്പന്നമാണെന്നും അദ്ദേഹം പറഞ്ഞു.

മരുന്നിനു പകരം ചോക്ലേറ്റ് എന്ന ആശയം വളരെ വ്യത്യസ്തമാണ്. അതിനാല്‍ മറ്റ് സപ്ലിമെന്റുകളില്‍ നിന്ന് വ്യത്യസ്തമായി, ഈ ഉല്‍പ്പന്നം സവിശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീചോക്ക് പൂര്‍ണ്ണമായും പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. രാസവസ്തുക്കളോ പ്രിസര്‍വേറ്റീവുകളോ ഉപയോഗിക്കുന്നില്ല. പ്രായഭേദമന്യേ എല്ലാവര്‍ക്കും വീചോക്ക്’ കഴിക്കാവുന്നതാണ്. ഇത് സുരക്ഷിതമാണ്, കൂടാതെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചണവിത്തുകള്‍, എള്ള്, കരിഞ്ജീരകം, രാഗി, കൊക്കോ, ബദാം, പിസ്ത, ഈത്തപ്പഴം എന്നിങ്ങനെ 16 ഓളം പ്രകൃതിദത്ത വിത്തുകളാണ് വീചോക്കിന്റെ ചേരുവകള്‍. ഇത് ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാനും ഇരുമ്പിന്റെ അപര്യാപ്തതയുടെ എല്ലാ കാരണങ്ങളും ലക്ഷണങ്ങളും പരിഹരിക്കാനും സഹായിക്കുന്നു. വീചോക്കിന് ചില വേരിയന്റുകളുണ്ട് – പ്രമേഹ രോഗികള്‍ക്ക് പഞ്ചസാര രഹിത ചോക്ലേറ്റുകള്‍, സസ്യാഹാരികള്‍ക്കുള്ള ചോക്ലേറ്റുകള്‍, കൊക്കോ അലര്‍ജിയുള്ള ആളുകള്‍ക്ക് കൊക്കോ രഹിത ചോക്ലേറ്റുകള്‍ എന്നിവയാണിത്.

സോഷ്യല്‍ മീഡിയയിലടക്കം വീചോക്കിനെക്കുറിച്ച് ആളുകളില്‍ അവബോധം നടത്തുന്നുണ്ട്. സ്ത്രീകളുടെ ആരോഗ്യക്ഷേമം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന അനീമിയ മുക്ത ഭാരതമടക്കമുള്ള വിവിധ പരിപാടികളുടെ ഭാഗമായി ബോധവത്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു വരുന്നതായും എച്ച്.സി അബ്ദുല്‍ ജലീല്‍ പറഞ്ഞു.

നിലവില്‍ വിയ ചോക്ക് ഉല്‍പ്പന്നം ഇന്ത്യയിലുടനീളം വിതരണം ചെയ്യുന്നുണ്ട്. www.aspirarsphere.com, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട്, ജിയോ മാര്‍ട്ട് എന്നി ഇ കൊമേഴ്‌സ് സൈറ്റുകളിലും ഇവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ അനീമിയ കൗണ്‍സിലിങ്ങിനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്: 9606333778/9844081956

വെബ് ലിങ്ക്:www.aspirarsphere.com

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.