Follow the News Bengaluru channel on WhatsApp

ബെംഗളൂരുവില്‍ ഫാഷൻ തരംഗം തീർത്ത് ലുലു ബ്യൂട്ടിഫെസ്റ്റ്

ബെംഗളൂരു സ്വദേശികളായ ചിന്മയി, കുശാൽ കെ.പി എന്നിവർ വിജയികളായി

ബെംഗളൂരു: ലുലു ബ്യൂട്ടിഫെസ്റ്റിന് വർണാഭമായ സമാപനം. ഓരോ റാമ്പിലും സൗന്ദര്യസങ്കൽപ്പങ്ങളുടെ നയനവിസ്മയം തീർത്ത, പരമ്പരാഗത ശൈലിയിൽ മിന്നിതിളങ്ങിയെത്തിയ മോഡലുകൾ കാണികളുടെ ഹൃദയം കവർന്നു, ട്രെൻഡിങ്ങ് ലുക്കിൽ ചുവടുവച്ചതോടെ ചുറ്റും ഹർഷാവരങ്ങളുയർന്നു. വർണ്ണാഭമായ മത്സരത്തിന്റെ നേർകാഴ്ചയായി ലുലുവിലെ ബ്യൂട്ടിഫെസ്റ്റ്.

പുത്തന്‍ ട്രെന്‍ഡുകള്‍ അരങ്ങിലെത്തിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഷോയാണ് ലുലുവിൽ അരങ്ങേറിയത്. നാല് ദിവസങ്ങളിലായി മൂന്നൂറിലധികം മത്സരാർത്ഥികളാണ് ഷോയിൽ‌ പങ്കെടുത്തത്. ഇവരിൽ നിന്ന് മികച്ച പ്രകടനം നടത്തിയ 20 പേരാണ് ഫൈനൽ റൗണ്ടിൽ ചുവടുവച്ചത്. വർണാഭമായ മത്സരത്തിനൊടുവിൽ‌ ബെംഗളൂരു സ്വദേശി ചിന്മയി ലുലു ബ്യൂട്ടി ക്യൂനായി തെരഞ്ഞെടുക്കപ്പെട്ടു. കുശാൽ കെ.പി യാണ് ലുലു മാൻ ഓഫ് ദി ഇയർ വിജയി. ഒരു ലക്ഷം രൂപ സമ്മാനവും ഫലകവും സർട്ടിഫിക്കറ്റും ഇവർക്ക് സമ്മാനിച്ചു. ബെംഗളൂരു സ്വദേശി അശ്വിനി സി, ലക്ഷിത എന്നിവരാണ് ബ്യൂട്ടി ക്വീൻ വിഭാഗത്തിലെ ആദ്യ റണ്ണറുപ്പുകൾ. മൈസൂരു സ്വദേശി രവിതേജ്, അഭിജിത്ത് എന്നിവരാണ് മാൻ ഓഫ് ദി ഇയർ സെക്ഷനിലെ റണ്ണറപ്പുകൾ.

സിനിമാ താരങ്ങളായ രാധിക നാരായൺ, രാഹുൽ മാധവ്, തേജു ബെലവാഡി എന്നിവയരായിരുന്നു ഫൈനൽ ഷോയിലെ അതിഥികൾ. മിസ് ഇന്ത്യ ഗ്ലോബ് ടൈറ്റിൽ ഹോൾഡർ ഡോ ദിഷ ഷെട്ടി, സൂപ്പർമോഡലുകളായ ഇർഫാൻ ഷെയ്ഖ്, യാസ്മിൻ സെയിഥ്, കൊറിയോഗ്രാഫർ രാജേഷ് ഷെട്ടി, മോഡൽ വിഷ്ണു വിജയൻ എന്നിവരായിരുന്നു ജൂറി പാനലിൽ. റാമ്പ് വാക്കും, ചോദ്യോത്തരവേളയും അടക്കം ഉൾപ്പെട്ടതായിരുന്നു ഷോ. സൂപ്പർ മോഡലുകളായ സ്റ്റീബോ, സപ്ന സിങ്ങ് എന്നിവരുടെ സ്പെഷ്യൽ റാമ്പ് ഫാഷൻ ആരാധകരുടെ ഹൃദയം കവരുന്നതായി. ബെംഗളൂരു സെന്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോമ്പും ചടങ്ങിൽ ആവേശമായി.

വിജയികളായ ചിന്മയി, കുശാൽ കെ.പി എന്നിവർ

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.