Follow the News Bengaluru channel on WhatsApp

ഇന്ത്യൻ ഉത്പന്നങ്ങളുടെ വിപുലമായ പ്രദർശനവുമായി ലുലു ഗ്രേറ്റ് ഇന്ത്യൻ ഉത്സവ് ബെംഗളൂരുവിൽ

രാജ്യത്തെ വൈവിധ്യമാർന്ന മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത് ഏറ്റവും കുറഞ്ഞ നിരക്കിൽ

ബെംഗളൂരു : റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി ലുലുവിൽ ഗ്രേറ്റ് ഇന്ത്യൻ ഉത്സവിന് തുടക്കമായി. ഇന്ത്യൻ ഉത്പന്നങ്ങൾ എല്ലാം ഒരുകുടക്കീഴിൽ അണിനിരത്തുകയാണ് ഗ്രേറ്റ് ഇന്ത്യൻ ഉത്സവ്. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, നോർത്ത് ഈസ്റ്റ് അടക്കം രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പന്നങ്ങളെല്ലാം ഈ ഉത്സവിന്റെ ഭാഗമായി ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്. വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ, പലചരക്ക് ഉത്പന്നങ്ങൾ, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, ഇന്ത്യൻ സ്റ്റൈൽ ഫാഷൻ തുണിത്തരങ്ങൾ എന്നിവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും മികച്ച ഓഫറുകളിലാണ് ഉത്പന്നങ്ങൾ ഉറപ്പാക്കിയിരിക്കുന്നത്. ലുലു മാൾ രാജാജിനഗറിലുള്ള ലുലു ഹൈപ്പർമാർക്കറ്റിലും കനക്പുര റോഡിലെ ലുലു ഡെയ്ലിയിലുമാണ് ഗ്രേറ്റ് ഇന്ത്യൻ ഉത്സവ് നടക്കുന്നത്.

ഉത്സവിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നും ലുലു ഡെയ്ലിയിൽ നിന്നും 2500 രൂപയ്ക്ക് മുകളിൽ ഷോപ്പ് ചെയ്യുന്നവർക്ക് അഞ്ച് ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് ലഭിക്കും. കൂടാതെ നിരവധി ഉത്പന്നങ്ങൾ ആകർഷകമായ മറ്റ് ഓഫറുകളുമുണ്ട്. ഇതിന് പുറമേ, റിപ്പബ്ലിക്ക് ദിനത്തിൽ പ്രത്യേകം ലേലം വിളിയും ഒരുക്കിയിട്ടുണ്ട്. ഒരു രൂപയ്ക്ക് തുടങ്ങുന്ന ലേലത്തിൽ പങ്കെടുത്ത് ആകർഷകമായ ഗാഡ്ജെറ്റുകൾ ഉപഭോക്താകൾക്ക് സ്വന്തമാക്കാം.

വ്യത്യസ്ഥമായ ബേക്കറി, മധുപലഹാരങ്ങൾ, ഹോട്ട്ഫുഡ് എന്നിവയും തയാറാണ്.കൂടാതെ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ, സ്മാർട്ട് ഫോൺ, വാഷിങ്ങ് മെഷീൻ,റെഫ്രിജറേറ്റർ, ഫാഷൻ തുണിത്തരങ്ങൾ എന്നിവയ്ക്കും ആകർഷകമായ ഇളവുകളുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഉത്സവിന്റെ ഭാഗമായി ലുലു സ്റ്റോറുകൾ അർധരാത്രി വരെ തുറന്ന് പ്രവർത്തിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.