Follow the News Bengaluru channel on WhatsApp

സമുദ്രോത്പന്നങ്ങളുടെയും മത്സ്യ വിഭവങ്ങളുടെയും വിസ്മയവുമായി ലുലു സീഫുഡ് ഫെസ്റ്റിവൽ

ഫിഷ് മൊയ്ലി, ആലപ്പി ഫിഷ്കറി, സീ ഫുഡ് ബിരിയാണി, തലശേരി കൊഞ്ച് ബിരിയാണി അടക്കം ആകർഷകമായ രുചികൂട്ടുകൾ

ബെംഗളൂരു: ലോകത്തെ വിവിധയിടങ്ങളിൽ നിന്നുള്ള വ്യത്യസ്ത സമുദ്രോത്പന്നങ്ങളും രുചികരമായ മത്സ്യവിഭവങ്ങളുമായി സീഫുഡ് ഫെസ്റ്റിവലിന് ലുലുവിൽ തുടക്കമായി. പ്രദേശികമായ മത്സ്യഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനൊപ്പം ലോകത്തെ വിവിധയിടങ്ങളിലുള്ള മത്സ്യങ്ങളുടെ ശേഖരവുമാണ് ലുലു സീഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. കർണാടക മത്സ്യബന്ധനവകുപ്പ് മന്ത്രി മംഗൾ എസ് വൈദ്യ സീഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. രാജാജിനഗർ ലുലു ഹൈപ്പർമാർക്കറ്റിലും കനക്പുര ലുലു ഡെയ്ലിയിലുമാണ് സീഫുഡ് ഫെസ്റ്റിന് വേദിയാകുന്നത്.

പ്രാദേശികമായ മത്സ്യങ്ങളുടെയും ലോകത്തെ വിവിധയിടങ്ങലിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെയും വിപുലമായ കലവറയാണ് ലുലുവിൽ സജ്ജീകരിച്ചിരിക്കുന്നത്. മീൻ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ രുചികൂട്ടിലാണ് സ്വാദിഷ്ഠമായ ഈ മീൻ വിഭവങ്ങൾ തയാറാക്കിയിരിക്കുന്നത്. കൊഞ്ച് ഗീ റോസ്റ്റ്, ഫിഷ് മൊയ്ലി, ആലപ്പി ഫിഷ് കറി, ക്രാബ് മസാല, ഫിഷ് ബിരിയാണി, സീ ഫുഡ് ബിരിയാണി, തലശേരി കൊഞ്ച് ബിരിയാണി, മീൻ പീര, ഫിഷ് തന്തൂരി, കൊഞ്ച് തന്തൂരി സ്പെഷ്യൽ, നാടൻ കൂന്തൽ റോസ്റ്റ്, ഫിഷ് ടിക്ക, മലേഷ്യൽ ഷിബ്ര് സലാഡ് തുടങ്ങി ആകർഷകമായ വിഭവങ്ങളാണ് ഹോട്ട് ഫുഡ് കൗണ്ടറിലുള്ളത്. ബേക്കറി സെക്ഷനിൽ ഫിഷ് മസാല ബ്രെഡ് ടോസ്റ്റ്, ഫിഷ് മസാല ബ്രെഡ് റോസ്റ്റ്, ഫിഷ് റോൾ ഉൾപ്പടെ രുചികരമായ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.

മത്സ്യഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും സീഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാണ്. ഫെബ്രുവരി 11ന് വരെയാണ് ലുലു സീഫുഡ് ഫെസ്റ്റ്.

കർണാടക മത്സ്യബന്ധനവകുപ്പ് മന്ത്രി മംഗൾ എസ് വൈദ്യ സീഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.