Follow the News Bengaluru channel on WhatsApp

ഏഴ് ഓസ്കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘ഓപന്‍ഹെയ്മര്‍’; മികച്ച ചിത്രം, ക്രിസ്റ്റഫർ നോളൻ സംവിധായകൻ, കിലിയൻ മർഫി നടൻ

ലോസ് ആഞ്ചൽസ്: 96ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഓപ്പൻഹൈമറാണ് മികച്ച ചിത്രം. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപന്‍ഹെയ്മര്‍ നേടിയത്. ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. കിലിയൻ മർഫി മികച്ച നടനുള്ള പുരസ്കാരവും സ്വന്തമാക്കി.

പുവർ തിങ്സിലെ അഭിനയത്തിന് എമ്മ സ്റ്റോൺ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ദ ഹോള്‍ഡോവേഴ്‌സിലെ അഭിനയത്തിന് ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫിന് മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. 23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ലോസ് ആഞ്ചൽസിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്.

റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍. പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി. സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.

ജിമ്മി കമ്മല്‍ ആയിരുന്നു ഡോള്‍ബി തീയറ്ററില്‍ നടന്ന ചടങ്ങിന്‍റെ അവതാരകന്‍. ഇസ്രയേല്‍ പാലസ്തീന്‍ സംഘര്‍ഷം നടക്കുന്ന ഗാസയില്‍ സമാധാനത്തിന് വേണ്ടി ഒരുകൂട്ടം സെലബ്രെറ്റികള്‍ കറുന്ന റിബണ്‍ ധരിച്ചാണ് ഓസ്കാര്‍ ചടങ്ങിന് എത്തിയത്.

പ്രധാന അവാര്‍ഡുകള്‍  
മികച്ച ചിത്രം
ഓപണ്‍ ഹെയ്മര്‍

മികച്ച നടി
എമ്മ സ്റ്റോണ്‍

മികച്ച സംവിധായകന്‍
ക്രിസ്റ്റഫര്‍ നോളന്‍ -ഓപന്‍ഹെയ്മര്‍

മികച്ച നടന്‍
കില്ല്യന്‍ മർഫി – ഓപന്‍ ഹെയ്മര്‍

സഹനടി
ഡാവിൻ ജോയ് റാൻഡോൾഫ്, “ദ ഹോൾഡോവർസ്”

ആനിമേറ്റഡ് ഷോർട്ട് ഫിലിം
‘വാര്‍ ഈസ് ഓവര്‍’

ആനിമേറ്റഡ് ഫിലിം
“ദ ബോയ് ആന്‍റ് ഹീറോയിന്‍”

ഒറിജിനൽ സ്‌ക്രീൻപ്ലേ
“അനാട്ടമി ഓഫ് എ ഫാൾ,” ജസ്റ്റിൻ ട്രയറ്റ്, ആർതർ ഹരാരി

അഡാപ്റ്റഡ് സ്‌ക്രീൻപ്ലേ
“അമേരിക്കൻ ഫിക്ഷൻ,” കോർഡ് ജെഫേഴ്സൺ

മികച്ച ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം
20 ഡേയ്സ് ഇന്‍ മാര്യുപോള്‍

മികച്ച വസ്ത്രാലങ്കാരം പ്രൊഡക്ഷൻ ഡിസൈന്‍
‘പുവർ തിങ്‌സ്’

മികച്ച സഹനടന്‍
റോബര്‍ട്ട് ഡൌണി ജൂനിയര്‍ ‘ഓപന്‍ഹെയ്മര്‍’

മികച്ച ഒറിജിനല്‍ സ്കോര്‍
ലുഡ്വിഗ് ഗോറാൻസൺ – ഓപന്‍ ഹെയ്മര്‍

മികച്ച ഗാനം
“വാട്ട് വാസ് ഐ മെയ്ഡ് ഫോര്‍ ?” “ബാർബി – ബില്ലി എലിഷ്, ഫിനിയാസ് ഒ’കോണൽ

മികച്ച വിദേശ ചിത്രം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

മികച്ച ശബ്ദ വിന്യാസം
ദ സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്

മികച്ച എഡിറ്റിംഗ്
ജെന്നിഫര്‍‍ ലൈം ‘ഓപന്‍ഹെയ്മര്‍’

ബെസ്റ്റ് വിഷ്വല്‍ ഇഫക്ട്സ്
ഗോഡ്സില്ല മൈനസ് വണ്‍

മികച്ച ഛായഗ്രഹണം
ഹൊയ്തെ വാൻ ഹൊയ്തെമ – ഓപന്‍ഹെയ്മര്‍


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.