Follow the News Bengaluru channel on WhatsApp

മോദിക്കെതിരായ പരാമർശം; മന്ത്രിക്കെതിരെ കേസെടുത്തു

ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ മന്ത്രി ശിവരാജ് തംഗഡഗിക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി. പ്രവർത്തകരുടെ പരാതിയില്‍ കൊപ്പാൾ പോലീസ് ആണ് കേസെടുത്തത്. രണ്ടുകോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാത്ത നരേന്ദ്രമോദിക്ക് ജയ് വിളിക്കുന്ന യുവാക്കളുടെ മുഖത്തടിക്കണമെന്ന് മന്ത്രി നടത്തിയ പരാമർശനമാണ് വിവാദമായത്. കൊപ്പാളിലെ കോൺഗ്രസ് സ്ഥാനാർഥി രാജശേഖർ ഹിന്ദലിന്റെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം.

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, മുൻ കർണാടക മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, ബസവരാജ് ബൊമ്മെ, മുതിർന്ന നേതാവ് സി.ടി. രവി ഉൾപ്പെടെയുള്ളവർ തംഗഡഗിക്കെതിരേ രൂക്ഷ വിമർശനങ്ങളുന്നയിച്ചിരുന്നു. അതേസമയം, നരേന്ദ്രമോദിയുടെ മുഖത്തടിക്കണമെന്നാണ് താൻ പറഞ്ഞതെന്ന രീതിയിൽ പ്രസ്താവനയെ ബി.ജെ.പി. വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുണ്ടെന്ന് ശിവരാജ് തംഗഡഗി പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.