2026 ഫുട്ബോൾ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജപ്പാൻ. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ യോഗ്യതാ റൗണ്ട് കളിച്ച് മുന്നേറുന്ന ആദ്യ ടീം ആയിരിക്കുകയാണ് ജപ്പാൻ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ ടീമുകൾ ആതിഥേയർ എന്ന നിലയിൽ ടൂർണമെന്റിന് യോഗ്യത നേടിയിരുന്നു. മൂന്നാം റൗണ്ടിൽ ബഹ്‌റൈനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ജപ്പാൻ ലോകകപ്പിന് യോഗ്യത നേടിയത്.
ഗോൾ രാഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ഡൈച്ചി കമാഡയും ടെകെഫുസ കുബോയുമാണ് ഗോൾ നേടിയത്. ജപ്പാനിലെ സൈതാമ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. ജയത്തോടെ ഗ്രൂപ്പില്‍ 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ജപ്പാന്‍. അഞ്ച് മത്സരങ്ങള്‍ ജയിക്കുകയും ഒരു മത്സരം സമനിലയില്‍ പിരിയുകയും ചെയ്തു. മൂന്നാം റൗണ്ടിൽ 18 ടീമുകളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാരാണ് ലോകകപ്പിന് യോഗ്യത നേടുന്നത്. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ ജപ്പാൻ അവസാന 16-ൽ എത്തിയിരുന്നു.
TAGS: SPORTS | FOOTBALL
SUMMARY: Japan becomes first team to enter worldcup football
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…
ബെംഗളൂരു: ഓണം നന്മയുടെ സമത്വത്തിൻ്റെ, സാഹോദര്യത്തിൻ്റെ പ്രതീകമാണെന്നും കാലത്തിൻ്റെ മാറ്റത്തിൽ പഴയ ഓണമുഖം മാറിയെങ്കിലും ഓരോ മലയാളി ഹൃദയങ്ങളും ഓണത്തിൻ്റെ…
ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അഞ്ച്…
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…