കാസറഗോഡ് മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടില്‍ വൻ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടില്‍ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങള്‍ ആണ് മോഷണം പോയത്. ഇന്നലെ വൈകുന്നേരമാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. ഇരുനില വീടിന്റെ പിൻഭാഗത്തെ വാതില്‍ കുത്തി തുറന്ന നിലയില്‍ കണ്ടെത്തി.
ഏപ്രില്‍ 21 ന് വിദേശത്തേക്ക് പോയ നവീനും കുടുംബവും ഇന്നലെയാണ് തിരിച്ചെത്തിയത്. അപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. മഞ്ചേശ്വരം – കുമ്പള ഭാഗത്ത് മുമ്പും തുടർച്ചയായ മോഷണങ്ങള്‍ പതിവായിരുന്നു. ഇപ്പോള്‍ ഒരിടവേളയ്ക്ക് ശേഷമാണ് പ്രദേശത്ത് വീണ്ടും മോഷണങ്ങള്‍ നടക്കുന്നത്.
TAGS : ROBBERY
SUMMARY : 22 pawn gold stolen from locked house in Kasaragod
ബെംഗളൂരു: നഗരത്തില്‍ ഇരുചക്ര, നാലുചക്ര വാഹന യാത്രക്കാർ ഉയർന്ന തീവ്രതയുള്ള ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്തി ട്രാഫിക് പോലീസ്. ചുവപ്പ്,…
ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുരു…
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…