ന്യൂഡൽഹി: രാജ്യത്തെ വ്യാജ സർവകലാശലകളുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ട് യു.ജി.സി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള 22 യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള ഒരു യൂനിവേഴ്സിറ്റിയാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
അംഗീകാരമില്ലാതെ പ്രവർത്തിക്കുകയും സ്വയം നിയമപരമായ സർവകലാശാലകളായി തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണിവ. യുജിസി ആക്റ്റ് 1956 പ്രകാരം ബിരുദങ്ങൾ നൽകാൻ ഈ സ്ഥാപനങ്ങൾക്ക് അധികാരമില്ലാത്തതിനാൽ ഇവിടെ നിന്ന് നേടുന്ന യോഗ്യതകൾ അക്കാദമികമായും പ്രൊഫഷണലായും അസാധുവാണ്. ഇത്തരത്തില്‍ വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വര്‍ഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്. ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉള്ളത് ഡൽഹിയിലാണ്, തൊട്ടുപിന്നിൽ ഉത്തർപ്രദേശാണ്. ഇതിനുമുമ്പ് പലതവണയും പട്ടികയിൽ ഇടം നേടിയ വ്യാജ സർവകലാശാലയാണ് കേരളത്തിൽ നിന്ന് ഇത്തവണയുമുള്ളത്.
കേരളം: സെന്റ് ജോൺസ് യൂണിവേഴ്സിറ്റി, കിഷൻപറ്റം.
കർണാടക: ബദഗന്വി സർക്കാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റി, ഗോകക്, ബെൽഗാം.
ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് & ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIIPHS),
കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദര്യഗഞ്ച്,
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, ഡൽഹി,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ന്യൂഡൽഹി,
ആധ്യാത്മിക് വിശ്വവിദ്യാലയ (സ്പിരിച്വൽ യൂണിവേഴ്സിറ്റി).
ഉത്തർപ്രദേശ് :
ഗാന്ധി ഹിന്ദി വിദ്യാപീഠം, പ്രയാഗ്, അലഹബാദ്
ഭാരതീയ ശിക്ഷാ പരിഷദ്, ഭാരത് ഭവൻ, ലഖ്‌നൗ
നേതാജി സുഭാഷ് ചന്ദ്ര ബോസ് യൂണിവേഴ്സിറ്റി (ഓപ്പൺ യൂണിവേഴ്സിറ്റി), അച്ചൽതാൽ, അലിഗഡ്
ആന്ധ്രാപ്രദേശ്: ക്രൈസ്റ്റ് ന്യൂ ടെസ്റ്റമെന്റ് ഡീംഡ് യൂണിവേഴ്സിറ്റി, ബൈബിൾ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഇന്ത്യ.
പശ്ചിമ ബംഗാൾ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻ ആൻഡ് റിസർച്ച്.
മഹാരാഷ്ട്ര: രാജാ അറബിക് യൂണിവേഴ്സിറ്റി, നാഗ്പൂർ.
പുതുച്ചേരി: ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ.
SUMMARY:22 universities in the country are fake,
തൃശൂർ: തൃശൂര്‍ മണ്ണൂത്തി വെറ്ററിനറി സർവകലാശാലയുടെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഫാമിലെ മുപ്പതോളം പന്നികള്‍ക്ക് രോഗബാധയേറ്റതായാണ് സൂചന.…
ബെംഗളൂരു: കേരളീയ ആധുനികതയുടെ സർഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു.…
ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് ബെംഗളൂരു. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്.…
നെയ്റോബി: കെനിയ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു. കെഎൻഎസ്എസ് ചെയർമാൻ…